കോഴിക്കോട്: നാദാപുരം പഞ്ചായത്തിലെ മാലിന്യം നിക്ഷേപിച്ച് വേർതിരിക്കുന്ന ഭൂമിയിൽ 20 സെൻറ് സ്ഥലം മാലിന്യ സംസ്കരണ സംവിധാനം നിർമിക്കുന്നതിനായി ഉപയോഗിക്കാൻ നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ നിയോഗിച്ചുകൊണ്ട് ജില്ല കലക്ടർ ദുരന്തനിവാരണ നിയമ പ്രകാരം ഉത്തരവിട്ടു. ഉത്തരവ് ഏപ്രിൽ 15നകം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന പക്ഷം ബന്ധപ്പെട്ടവർക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും. പഞ്ചായത്തിലെ മാലിന്യ പ്രശ്നത്തിലെ ഗൗരവം പരിഗണിച്ചാണ് ഉത്തരവ്. നാദാപുരം പഞ്ചായത്തിലെ പാലോഞ്ചാല മലയിൽ 2009 മുതൽ ഖരമാലിന്യ സംസ്കരണ പ്ലാൻറ് പ്രവർത്തിച്ചു വരികയായിരുന്നു. കമ്പോസ്റ്റിങ് വഴി മാലിന്യത്തിൽനിന്ന് വളവും നിർമിച്ചിരുന്നു. ചില പരിസരവാസികളുടെ എതിർപ്പുമൂലം പ്ലാൻറ് അടഞ്ഞു കിടക്കുകയാണെന്ന് നാദാപുരം പഞ്ചായത്ത് പ്രസിഡൻറ് ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ അറിയിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ പ്രദേശത്തെ 20 സെൻറ് സ്ഥലം മാലിന്യ സംസ്കരണത്തിനായി നീക്കിവെക്കുന്നതിനായി യോഗം തീരുമാനിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കലക്ടറുടെ ഉത്തരവ്. നിലവിലുള്ള ഗേറ്റിലെ ബോർഡ് മാറ്റി ക്ലീൻ പ്ലാസ്റ്റിക് പുനഃചംക്രമണ യൂനിറ്റ് എന്നാക്കി മാറ്റുന്നതിനും ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.