കോഴിക്കോട്: ജില്ല ടി.ബി സെൻററും ജില്ല ടി.ബി ഫോറവും ചേർന്ന് സംസ്ഥാന ടി.ബി എലിമിനേഷൻ മിഷൻ ഇ-ഹെൽത്ത് പദ്ധതിയെക്കുറിച്ച് നടത്തി. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മിഷൻ കൈപുസ്തകം കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂറിന് നൽകി േമയർ പ്രകാശനം ചെയ്തു. ജില്ല ടി.ബി ഓഫിസർ ഡോ. പി.പി. പ്രമോദ്കുമാർ ഇ-ഹെൽത്ത് പദ്ധതി വിശദീകരിച്ചു. 2020 ആകുമ്പോഴേക്കും സംസ്ഥാനത്ത് ക്ഷയരോഗം പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇതിനായി പഞ്ചായത്തുകളിൽ ടാസ്ക്ഫോഴ്സ് രൂപവത്കരിച്ച്, ഭവനസന്ദർശനവും സ്ക്രീനിങ്ങുമുൾപ്പടെയുള്ള പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. രണ്ടാഴ്ചക്കുള്ളിൽ 20 ക്ഷയരോഗികളെ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ്ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ അഡീ. ഡി.എം.ഒ ഡോ. എസ്.എൻ. രവികുമാർ അധ്യക്ഷത വഹിച്ചു. ടി.ബി കൺട്രോൾ മെഡിക്കൽ ഓഫിസർ ഡോ. കെ.എ. ദീപ, കാലിക്കറ്റ് പ്രസ്ക്ലബ് സെക്രട്ടറി പി. വിപുൽനാഥ്, പി. സുനിൽകുമാർ, എസ്. ബിജുമോൻ, ജോൺസൺ ജോർജ്, എം. രാജൻ, സി.പി. സാഷ എന്നിവർ സംസാരിച്ചു. ജില്ല ടി.ബി ഫോറം സെക്രട്ടറി ശശികുമാർ ചേളന്നൂർ സ്വാഗതവും ട്രഷറർ കായക്കൽ അഷ്റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.