ഇത്തവണ സ്​കൂൾ പാഠപുസ്ത​കങ്ങൾ നേരത്തെ എത്തി

കുറ്റ്യാടി: അടുത്ത അധ്യായന വർഷത്തേക്കുള്ള സ്കൂൾ പാഠപുസ്തകങ്ങൾ ഇത്തവണ നേരത്തെയെത്തി. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് മുഖേന വിദ്യാർഥികൾക്ക് സൗജന്യമായി നൽകുന്ന പാഠപുസ്തകങ്ങളാണ് നേരത്തെ സ്കൂൾ സ്റ്റോറുകളിൽ എത്തിയത്. കഴിഞ്ഞവർഷം വരെ അവധിക്കാലത്തും സ്കൂൾ തുറന്നശേഷവും എത്തിയിരുന്ന ഒന്നാംവാള്യം പുസ്തകങ്ങളാണ് ഇത്തവണത്തെ വാർഷിക പരീക്ഷക്കു മുമ്പെ ലഭിച്ചത്. എന്നാൽ, ഭാഗികമായേ ലഭിച്ചിട്ടുള്ളൂ. ഐ.ടി പാഠപുസ്തകമടക്കം 22 ഇനം പുസ്തകങ്ങൾ എൽ.പി വിഭാഗത്തിൽ വേണമെന്നിരിക്കെ എട്ടിനം മാത്രമാണ് എത്തിയതെന്ന് പ്രധാനധ്യാപകർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.