ആരോഗ്യ ഇൻഷുറൻസ്​: കാർഡ് പുതുക്കൽ മാർച്ച് ഒന്നു മുതൽ

കോഴിക്കോട്: ആർ.എസ്.ബി.വൈ-ചിസ് പദ്ധതിയുടെ (സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി) സ്മാർട്ട് കാർഡ് പുതുക്കൽ, എൻറോൾമ​െൻറ് നടപടിക്രമങ്ങൾ മാർച്ച് ഒന്നിന് ആരംഭിക്കും. ജില്ല കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 40,54,16 കുടുംബങ്ങളുടെ സ്മാർട്ട് കാർഡ് വിവിധ പഞ്ചായത്ത്, നഗരസഭ കേന്ദ്രങ്ങളിലൂടെ പുതുക്കി നൽകും. അതോടൊപ്പം ഈ വർഷം പുതുതായി അക്ഷയ കേന്ദ്രം വഴി അപേക്ഷിച്ച 16,784 കുടുംബങ്ങൾക്കും മുൻ വർഷങ്ങളിൽ കാർഡ് പുതുക്കാൻ കഴിയാതിരുന്ന 34,920 കുടുംബങ്ങൾക്കും എൻറോൾമ​െൻറ് കേന്ദ്രങ്ങളിലെത്തി പുതിയ സ്മാർട്ട് കാർഡ് എടുക്കാനുള്ള സൗകര്യമുണ്ടായിരിക്കും. തൊഴിൽ വകുപ്പ്, ആരോഗ്യ വകുപ്പ്, ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കുടുംബശ്രീ, ആശാവർക്കർമാർ, പട്ടിക വർഗ വികസന വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് എൻറോൾമ​െൻറും പുതുക്കലും നടത്തുന്നത്. ആർ.എസ്.ബി.വൈ പദ്ധതി പ്രകാരം 30,000 രൂപയുടെ സൗജന്യ ചികിത്സയും, എസ്ചിസ് പദ്ധതി പ്രകാരം 60 വയസ്സ് കഴിഞ്ഞ ഓരോ വ്യക്തിക്കും 30,000 രൂപയുടെ അധിക ചികിത്സയും മാരക രോഗങ്ങൾക്ക് 70,000 രൂപയുടെ ചിസ് പ്ലസ് അധിക ചികിത്സ സഹായവും പ്രതിവർഷം നൽകും. ജില്ലയിൽ 16 സ്വകാര്യ ആശുപത്രികളും 15 സർക്കാർ ആശുപത്രികളും പദ്ധതിയുടെ കീഴിലുണ്ട്. 2017 ഏപ്രിൽ മുതൽ ജനുവരി 31 വരെ ജില്ലയിൽ 45,72,13,166 രൂപയുടെ ആനുകൂല്യം ഇതുവരെ നൽകിയിട്ടുണ്ട്. 94317 പേർ ഈ സൗകര്യം ഉപയോഗിച്ചു. ജില്ല ലേബർ ഓഫിസർ ബാബു കാനപ്പള്ളി, പട്ടിക ജാതി ഓഫിസർ കെ.ജെ. മൈക്കിൾ, അഡീഷനൽ ഡി.എം.ഒ ഡോ. ആശാദേവി, ചിയാക് ജില്ല െപ്രാജക്ട് മാനേജർ ബി.പി. അരുൺ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പദ്ധതി അവലോകന യോഗം കോഴിക്കോട്: ജില്ലയിലെ ബ്ലോക്കുകളുടെ പദ്ധതി നിർവഹണ പുരോഗതി അവലോകനം ചെയ്യുന്നതിനായി ജില്ല കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ ചേംബറിൽ യോഗം ചേർന്നു. എല്ലാ ബ്ലോക്കുകളുടേയും വിവിധ പദ്ധതികളുടെ 75 ശതമാനം ചെലവ് ഈ മാസം തന്നെ വകയിരുത്താൻ യോഗം തീരുമാനിച്ചു. അഡീ. ഡെവലപ്മ​െൻറ് കമീഷണർ കെ. വേലായുധൻ, ജില്ലാതല ഉദ്യോഗസ്ഥർ, ബ്ലോക്ക് വികസന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.