ജെയ്ക്ക കുടിവെള്ള പദ്ധതി മാർച്ചിൽ കമീഷൻ ചെയ്യണം ^ജില്ല പഞ്ചായത്ത്

ജെയ്ക്ക കുടിവെള്ള പദ്ധതി മാർച്ചിൽ കമീഷൻ ചെയ്യണം -ജില്ല പഞ്ചായത്ത് കോഴിക്കോട്: നഗരത്തിലെയും ജില്ലയിലെ 13 പഞ്ചായത്തുകളിലെയും കുടിവെള്ള വിതരണത്തിനായി ആവിഷ്കരിച്ച ജപ്പാൻ കുടിവെള്ള പദ്ധതി (ജെയ്ക്ക) യുദ്ധകാലാടിസ്ഥാനത്തിൽ പ്രവൃത്തി പൂർത്തീകരിച്ച് മാർച്ച് മാസത്തിൽ തന്നെ കമീഷൻ ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ജില്ല പഞ്ചായത്ത് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. പ്രസിഡൻറ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറുതന്നെയാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. ജില്ലയുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വലിയ അളവിൽ സഹായകരമാകുന്ന പദ്ധതി വർഷങ്ങളായിട്ടും പൂർത്തീകരിച്ചിട്ടില്ല. കരാറുകാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുള്ളതായി പ്രമേയം കുറ്റപ്പെടുത്തി. പദ്ധതിയുടെ ഭാഗമായുള്ള ടാങ്ക് നിർമാണം കഴിഞ്ഞ് ജലമെത്തിയെങ്കിലും വിതരണശൃംഖല പൂർത്തീകരിക്കാനാവാതെ അലക്ഷ്യമായാണ് നീങ്ങുന്നത്. നാട് കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ റോഡുകളിൽ പൈപ്പിടുന്ന പ്രവൃത്തി പൂർത്തീകരിച്ച് മാർച്ചോടെ കുടിവെള്ളം ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് അനുവാദകയായി. ജില്ല പഞ്ചായത്തിനു കീഴിലുള്ള എല്ലാ സ്കൂളുകളുടെയും അറ്റകുറ്റപ്പണികൾ ഏപ്രിൽ, മേയ് മാസങ്ങളിൽ പൂർത്തീകരിക്കും. പുറക്കാട്ടിരി ചൈൽഡ് ആൻഡ് അഡോളസ​െൻറ് കെയർ സ​െൻററിൽ ജില്ല പഞ്ചായത്ത് ആരംഭിച്ച സ്പന്ദനം പദ്ധതിയുടെ തുടർനടത്തിപ്പിനായി 'എ.സി. ഷൺമുഖദാസ് മെമ്മോറിയൽ ചൈൽഡ് ആൻഡ് അഡോളസ​െൻറ് കെയർ സ​െൻറർ സ്പന്ദനം' എന്ന പേരിൽ ചാരിറ്റബിൾ സൊസൈറ്റി തുടങ്ങും. പ്രസിഡൻറ് ചെയർമാനും ജില്ല ആയുർവേദ ആശുപത്രി സൂപ്രണ്ട് കൺവീനറുമായ ഭരണസമിതിയും ഇതിനായി രൂപവത്കരിച്ചു. ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളി​െൻറയും വിഡിയോ കോൺഫറൻസ് ഹാളി​െൻറയും നിർമാണ പ്രവൃത്തി യു.എൽ.സി.സി.എസ് മുഖേന നടപ്പാക്കും. യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സുജാത മനക്കൽ, പി.കെ. സജിത, പി.ജി ജോർജ്, സെക്രട്ടറി പി.ഡി. ഫിലിപ്, അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.