കോഴിക്കോട്: ഗൃഹോപകരണ ഷോറൂമായ ഇഹം ഡിജിറ്റലിൽ എ.സി വിൽപനക്ക് തുടക്കമായി. എൽ.ജി, ഡയ്ക്കിൻ, മിത്സുബിഷി, ജനറൽ, ഹയർ, ഗോദ്റേജ്, വോൾട്ടാസ്, ക്യാരിയർ, ലോയ്ഡ്, ഒനീഡ, ഇംപെക്സ്, വീഡിയോകോൺ, സാംസങ്, െഎ.എഫ്ബി, ഹിറ്റാച്ചി, വേൾപൂൾ തുടങ്ങി എല്ലാ ലോകോത്തര ബ്രാൻഡുകളുടെയും എ.സികൾ അവിശ്വസനീയമായ വിലക്കുറവിൽ ഇഹം ഡിജിറ്റലിൽനിന്നും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ജി.എസ്.ടി ഉൾപ്പെടെ 15,990 രൂപ മുതൽ ആരംഭിക്കുന്ന എ.സികളുടെ അതിവിപുലമായ കളക്ഷനുകളാണ് ഇഹം ഡിജിറ്റലിൽ ഒരുക്കിയിരിക്കുന്നത്. ഒപ്പം ഒരു രൂപ പോലുമില്ലാതെ ഇൻവർട്ടർ എ.സികളും കേവലം 1,666 രൂപ ഇ.എം.െഎയിൽ ബ്രാൻഡഡ് എ.സികളും സ്വന്തമാക്കാനുള്ള അവസരവും ഒാഫറിനോടനുബന്ധിച്ച് ലഭ്യമാണ്. 50ശതമാനം വരെ വൈദ്യുതി ലാഭം നൽകുന്ന 10 വർഷത്തെ വാറൻറിയോടു കൂടിയ മോഡലുകളാണ് സെയിലിെൻറ മറ്റൊരു സവിശേഷത. ഒപ്പം ബുക്കിങ് ഫെസിലിറ്റിയും വിദഗ്ധ ടെക്നീഷ്യന്മാരുടെ സേവനവും കേരളത്തിലെവിടേക്കുമുള്ള ഫ്രീ ഹോം ഡെലിവറിയും ഇഹം ഡിജിറ്റലിെൻറ പ്രത്യേകതകളാണ്. ഇൗ സെയിലിലൂടെ കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ എ.സികൾ സ്വന്തമാക്കാനുള്ള അപൂർവ അവസരമാണ് ഉപഭോക്താക്കൾക്ക് കൈവന്നിരിക്കുന്നതെന്ന് ഇഹം ഡിജിറ്റൽ മാനേജിങ് പാർട്ണർ എം.എം.വി മൊയ്തു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.