കക്കോടി: ലൈസൻസ് ഇല്ലാത്ത വിദ്യാർഥികൾ അശ്രദ്ധമായി വാഹനം ഓടിക്കുന്നതു മൂലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പിെൻറ എൻഫോഴ്സ്മെൻറ് വിഭാഗം പരിശോധന കർശനമാക്കി. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ഡോ. മുഹമ്മദ് നജീബിെൻറ നിർദേശത്തെ തുടർന്നാണ് പരിശോധന. കല്ലായിയിൽ നിന്ന് വയനാട്ടിലേക്ക് അമിതവേഗത്തിലും അപകടകരമായ രീതിയിലും അഞ്ച് ബൈക്കുകളിലായി മത്സര ഓട്ടം നടത്തിയ 12 പേരെ താമരശ്ശേരിക്കടുത്തുെവച്ച് തടഞ്ഞെങ്കിലും ഇവർ ബൈക്കുകൾ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. തുടർന്ന് ഇവരുടെ വാഹനങ്ങൾ നാട്ടുകാരുടെ സഹായത്തോടെ കസ്റ്റഡിയിൽ എടുക്കുകയും ചേവായൂർ ആർ.ടി.ഒ ഗ്രൗണ്ടിൽ എത്തിക്കുകയും ചെയ്തു. അശ്രദ്ധമായും അപകടകരമായും ഹൈൽമെറ്റ് വെക്കാതെയും വാഹനം ഓടിച്ചതിന് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 28 മോട്ടോർ സൈക്കിൾ യാത്രക്കാർക്കെതിരെ നടപടി സ്വീകരിച്ചു. 92,200 രൂപ പിഴയിനത്തിൽ ഈടാക്കി.14 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്തു. വാഹന പരിശോധനക്ക് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ജോജി പി. ജോസ് നേതൃത്വം നൽകി. എം.വി.െഎമാരായ ജെ.ബി. ചെറിയാൻ, പി.പി. രാജൻ എ.എം.വി.െഎ മാരായ വിധിൻകുമാർ, വി.പി. രാജേഷ്, എം.പി. റിലേഷ്, വി.എം. വിനോദ്, ജിൻസ് ജോർജ്, സി.എം. അൻസാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.