സമരം പിൻവലിച്ചത് യാത്രക്കാർക്ക് ആശ്വാസമായി

കൊയിലാണ്ടി: കുറച്ചു ദിവസമായി യാത്രദുരിതം അനുഭവിക്കുകയായിരുന്ന യാത്രക്കാർക്ക് ബസ് സമരം പിൻവലിച്ചത് വലിയ ആശ്വാസമായി. വിദ്യാർഥികളും സന്തുഷ്ടരാണ്. വർഷാവസാന പരീക്ഷക്ക് തയാറെടുക്കുന്ന അവർക്ക് വിദ്യാലയങ്ങളിലും ട്യൂഷൻ സ​െൻററുകളിലും എത്തുന്നതിന് ഏറെ പ്രയാസങ്ങൾ നേരിട്ടിരുന്നു. സ്വകാര്യ ബസുകൾ ഓട്ടം തുടങ്ങിയതോടെ സമാന്തര സർവിസുകാർ പിൻവാങ്ങി. ബാറ്ററി കമ്പനിക്കെതിരെ ബൈക്ക് റാലി കൊയിലാണ്ടി: മുചുകുന്ന് സിഡ്കോ വ്യവസായ പാർക്കിൽ ആരംഭിക്കാൻ ശ്രമിക്കുന്ന ബാറ്ററി കമ്പനിക്കെതിരെ കർമസമിതി ആഭിമുഖ്യത്തിൽ ബൈക്ക് റാലി നടത്തി. ഗ്രാമപഞ്ചായത്ത് അംഗം കെ.വി. ജനാർദനൻ ഉദ്ഘാടനം ചെയ്തു. സി.പി. ബാബു അധ്യക്ഷത വഹിച്ചു. എ.ടി. വിനീഷ്, രജീഷ് മാണിക്കോത്ത്, സന്തോഷ് കുന്നുമ്മൽ, വി.കെ. ദാമോദരൻ, കെ.എം. കുഞ്ഞിക്കണാരൻ, പി.എം.ബി. നടേരി, ഹമീദ് പുതുക്കുടി, ലക്ഷ്മി, എ.ടി. രവി എന്നിവർ നേതൃത്വം നൽകി. സാംസ്കാരിക കൂട്ടായ്മ മേപ്പയൂർ: കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തി​െൻറ ആഭിമുഖ്യത്തിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. നാടക നടൻ മുഹമ്മദ്‌ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. പി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സുരേഷ്, കീഴരിയൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.പി. അബു, ഐ. ശ്രീനിവാസൻ, പി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.