ഡ്രൈവർ നിയമനം

പയ്യോളി: തുറയൂർ ഗ്രാമപഞ്ചായത്ത് പുതുതായി വാങ്ങുന്ന വാഹനത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 22നകം അപേക്ഷ ഗ്രാമപഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കണം. മദ്യവുമായി പിടിയിൽ പയ്യോളി: മാഹിയിൽനിന്ന് മദ്യം കടത്തുകയായിരുന്ന യുവാവ് പൊലീസ് പിടിയിൽ. പയ്യോളി റെയിൽവെ സ്റ്റേഷന് സമീപം ചാലിൽ സബീഷ് എന്ന അഭിയെയാണ് (28) പയ്യോളി പൊലീസ് പിടികൂടിയത്. ഇയാളിൽനിന്ന് 13 കുപ്പി മദ്യം കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.