'ക്യാപ്റ്റൻ വി.പി. സത്യനുള്ള സ്മാരകം' കോഴിക്കോട്: ക്യാപ്റ്റൻ എന്ന ചിത്രം അന്തരിച്ച ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്റ്റൻ വി.പി. സത്യനുള്ള സ്മാരകവും ശ്രദ്ധാഞ്ജലിയുമാണെന്ന് സിനിമയുടെ പിന്നണിപ്രവർത്തകർ പറഞ്ഞു. കാലിക്കറ്റ് പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് സിനിമ സംവിധായകൻ ജി. പ്രജേഷ് െസൻ, താരങ്ങളായ ജയസൂര്യ, അനുസിതാര, ദീപക്, കമേൻററ്റർ ഷൈജു ദാമോദരൻ എന്നിവർ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചത്. കഥയോടും വി.പി. സത്യനോടും പരമാവധി നീതിപുലർത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിനുള്ള സ്മാരകംതന്നെയാണ് ഈ സിനിമയെന്നും പ്രജേഷ്സെൻ പറഞ്ഞു. അക്കാലത്ത് അംഗീകരിക്കപ്പെടാത്ത വി.പി. സത്യന് ഇന്ന് നാം നൽകുന്ന ശ്രദ്ധാഞ്ജലിയാണ് സിനിമയെന്നും സത്യനെ അതുപോലെത്തന്നെ സ്ക്രീനിൽ കാണാനാവുന്നുവെന്ന പ്രേക്ഷകരുടെ അഭിനന്ദനം വലിയ അംഗീകാരമായി കാണുന്നുവെന്നും ജയസൂര്യ പറഞ്ഞു. ഫുട്ബാളിനെക്കുറിച്ച് അധികമൊന്നും അറിയാത്ത തനിക്ക് പ്രജേഷ് സെൻ പറയുന്നതുവരെ വി.പി. സത്യനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. എന്നാൽ, സിനിമക്കായി മൂന്നുമാസം പരിശീലനം നേടുകയും അഞ്ചുമാസം മറ്റു സിനിമകളൊന്നും ഏറ്റെടുക്കാതിരിക്കുകയും ചെയ്തുവെന്നും ജയസൂര്യ കൂട്ടിച്ചേർത്തു. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, പ്രസ്ക്ലബ് സെക്രട്ടറി പി. വിപുൽനാഥ്, ട്രഷറർ കെ.സി. റിയാസ്, ടി.എച്ച്. വത്സരാജ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.