ബാലുശ്ശേരി: . പതിറ്റാണ്ടുകൾക്കു മുമ്പ് നാരകശ്ശേരി ക്ഷേത്രോത്സവത്തിലെ കെട്ടിയാട്ടക്കാരായ ഭാസിയുടെ കുടുംബത്തിന് നൽകിയ സ്ഥലത്തുള്ള വീടാണ് ജീർണാവസ്ഥയിലുള്ളത്. വീടിെൻറ അറ്റകുറ്റപ്പണി നടത്താൻ ഭാസി ഏെറക്കാലമായി ശ്രമിക്കുന്നുെണ്ടങ്കിലും കുടുംബത്തിൽപെട്ട ഒരു ബന്ധുവിെൻറ നേതൃത്വത്തിൽ സ്ഥലം പൊതുവാക്കി നിർത്തണമെന്നാവശ്യപ്പെട്ട് കേസ് നൽകിയിരിക്കുകയാണ്. വീടിെൻറ അടുക്കളഭാഗം കാലപ്പഴക്കത്താൽ ദ്രവിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരിക്കുകയാണ്. ബാക്കിയുള്ള രണ്ടു മുറികളിലാണ് ഭാസിയും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കഴിഞ്ഞുകൂടുന്നത്. 60 വർഷങ്ങൾക്കു മുേമ്പ ഭാസിയുടെ കുടുംബം ഇവിടെ കഴിയുന്നുണ്ട്. വർഷങ്ങൾക്കുമുമ്പ് പതിച്ചുനൽകിയ ഏക്രയോളം വരുന്ന ഭൂമിക്ക് അവകാശമുന്നയിച്ച് കുടുംബതാവഴികളിലെ സ്ത്രീകൾ രംഗത്തുവന്നതോടെയാണ് പ്രശ്നം ആരംഭിച്ചത്. നാല് താവഴികൾക്ക് വീതിച്ചുനൽകിയ ഭൂസ്വത്തിനെതിരെ കോടതിയിൽ കേസ് വന്നപ്പോൾ സമുദായത്തിൽപെട്ട 76ഒാളം പേരെ കക്ഷിചേർത്ത് ഒാരോ താവഴിക്കും ഇത്ര സെൻറ് വീതം നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ, കോടതി നിയോഗിച്ച വക്കീൽ 76 പേർക്ക് വീതിച്ചുനൽകാൻ മാത്രം സ്വത്തില്ലെന്ന് റിപ്പോർട്ട് നൽകി. ഇതോടെ വീട്ടിൽ ആരാണോ പൂർവികരായി താമസിച്ചുവരുന്നത് ആ കുടുംബത്തിനാണ് താമസിക്കാൻ അവകാശമുള്ളതെന്നും കോടതി വ്യക്തമാക്കി. ബന്ധുക്കൾ നൽകിയ കേസ് ഒത്തുതീർപ്പാക്കാൻ കഴിയാത്തതിനാൽ ഭാസിക്ക് വീട് നന്നാക്കാൻ പറ്റാത്ത അവസ്ഥയാണ്. ഹൃദയവാൾവിന് തകരാറുള്ള ഭാസിയുടെ കുടുംബം തിറ കെട്ടിയാട്ട് നടത്തിയാണ് ജീവിക്കുന്നത്. ചികിത്സക്കുതന്നെ നല്ലൊരു തുക ചെലവിടേണ്ടി വരുന്നു. പ്രശ്നം പരിഹരിച്ച് ഭാസിയുടെ കുടുംബത്തെ രക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി ആക്ഷൻ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ടെന്ന് പി. ബാബുരാജ്, ശ്രീരാജ്, പ്രമീള, ഭാസി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.