കോഴിക്കോട്: സമ്പൂർണമായ പുനരുദ്ധാരണത്തിലൂടെയും സമഗ്രമായ സാമ്പത്തിക പുനഃസംഘടനയിലൂടെയും കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കുക, സുശീൽ ഖന്ന റിേപ്പാർട്ട് ചർച്ച ചെയ്ത് നടപ്പാക്കുക, പെൻഷന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.െഎ.ടി.യു ജില്ല ട്രഷറർ ദാസൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എ. ജോജോ, സി.െഎ.ടി.യു ജില്ല സെക്രട്ടറി സി.പി. സുലൈമാൻ, മുരളീധരൻ, കൃഷ്ണൻ, വി.എൻ. നമ്പൂതിരി, കുട്ടികൃഷ്ണൻ, വിജയകുമാർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി സി.എ. പ്രമോദ്കുമാർ സ്വാഗതവും പ്രസിഡൻറ് വി. വിജയകൃഷ്ണൻ നന്ദിയും പറഞ്ഞു. പടംpk 07 വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആർ.ടി.ഇ.എ മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ടെർമിനലിൽ സംഘടിപ്പിച്ച കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.