മത്സ്യബന്ധന ബോട്ട് സമരം: ഐക്യദാർഢ്യവുമായി നിരവധി സംഘടനകൾ

caption ബേപ്പൂർ: ഓൾ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ സംസ്ഥാനത്തെ ഫിഷിങ് ബോട്ടുകൾ സ്തംഭിപ്പിച്ചുകൊണ്ടുള്ള അനിശ്ചിതകാലസമരം ഏഴു ദിവസം പിന്നിടുേമ്പാൾ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിരവധി സംഘടന നേതാക്കളും പ്രവർത്തകരും സമരപ്പന്തലിലെത്തി. ഹാർബർ വികസന സമിതി, മുദാക്കര മഹല്ല് കമ്മിറ്റി, ബേപ്പൂർ അരയസമാജം, ബേപ്പൂർ തരകൻ അസോസിയേഷൻ, ഒാൾ കേരള ഫിഷ് മർച്ചൻറ് ആൻഡ് കമീഷൻ ഏജൻസി എന്നീ സംഘടനകളുടെ പ്രവർത്തകർ സമരത്തിൽ സജീവ പങ്കാളികളാണ്. ചൊവ്വാഴ്ച രാവിലെ എസ്.ടി.യു, സി.ഐ.ടി.യു, ബി.എം.എസ്. സംയുക്ത തൊഴിലാളി സംഘടനകൾ പ്രകടനമായാണ് ബേപ്പൂർ ഹാർബറിൽ എത്തിയത്. സമരപ്പന്തലിലെത്തിയ വി.കെ.സി മമ്മദ് കോയ എം.എൽ.എ മത്സ്യമേഖലയിലെ ന്യായമായ ആവശ്യങ്ങൾ സർക്കാറി​െൻറ ശ്രദ്ധയിൽ പെടുത്തുമെന്ന് ഉറപ്പുനൽകി. ചൊവ്വാഴ്ച റിലേ നിരാഹാരമനുഷ്ഠിച്ച കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് കരിച്ചാലി പ്രേമൻ, ബേപ്പൂർ ഹാർബർ തരകൻ അസോസിയേഷൻ പ്രസിഡൻറ് വി. ഹനീഫ എന്നിവർക്ക് മഹിളാമോർച്ച ജില്ല പ്രസിഡൻറ് രമ്യ മുരളി ഇളനീർ നൽകി അവസാനിപ്പിച്ചു. ഓൾ കേരള ഫിഷ് മർച്ചൻറ് ആൻഡ് കമീഷൻ ഏജൻസി സംസ്ഥാന പ്രസിഡൻറ് കെ.പി.കെ. കുഞ്ഞു, കെ. സിദ്ധാർഥൻ, കൗൺസിലർമാരായ പി.പി. ബീരാൻകോയ, പേരോത്ത് പ്രകാശൻ, ടി. അനിൽകുമാർ എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച നടക്കാനിരിക്കുന്ന സെക്രേട്ടറിയറ്റ് മാർച്ച് വിജയമാക്കുന്നതിൽ ബേപ്പൂരിലെ മുഴുവൻ ബോട്ടുടമകളും തൊഴിലാളികളും തിരുവനന്തപുരത്തേക്ക് പോകുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു. മാർച്ചിനുശേഷവും സർക്കാറി​െൻറ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടാകുന്നില്ലെങ്കിൽ സമരം ശക്തമാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും നേതാക്കൾ അറിയിച്ചു. ചെറുമീനുകളെ പിടിക്കുന്നതിന് ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തിയ നിരോധനം ഒഴിവാക്കുക, ഇന്ധനവില കുറച്ചു മത്സ്യബന്ധന മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സംസ്ഥാനാടിസ്ഥാനത്തിൽ ഫിഷിങ് ബോട്ടുകൾ സ്തംഭിപ്പിച്ചുകൊണ്ടുള്ള അനിശ്ചിതകാല സമരം ഈ മാസം15 മുതൽ ആരംഭിച്ചത്. പടം: byp10 ഒാൾ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷ​െൻറ അനിശ്ചിതകാല പണിമുടക്കിന് പിന്തുണ അറിയിച്ചുകൊണ്ട് ബേപ്പൂർ ഫിഷിങ് ഹാർബറിലെ സമരപ്പന്തലിൽ വി.കെ.സി. മമ്മദ്കോയ എം.എൽ.എ സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.