മാനവ സൗഹൃദ സന്ദേശവുമായി സംഗീതയാത്ര

നാദാപുരം: കേരള കലാ കൂട്ടായ്മയുടെ നേതൃത്വത്തിൽ മലപ്പുറം അരീക്കോട്ടുനിന്ന് കാഞ്ഞങ്ങാട് രാമചന്ദ്ര​െൻറ നേതൃത്വത്തിൽ ആരംഭിച്ച മാനവ സൗഹൃദ സന്ദേശയാത്രക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണം നൽകി. ശനിയാഴ്ച രാവിലെ കൊടുവള്ളിയിൽനിന്ന് ആരംഭിച്ച ജാഥ കുന്ദമംഗലം, പേരാമ്പ്ര എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കല്ലാച്ചിയിൽ സമാപിച്ചു. ജില്ലതല സമാപനം ഇ.കെ. വിജയൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ മണ്ടോടി ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം.കെ. അഷ്റഫ് സ്വാഗതം പറഞ്ഞു. കാനേഷ് പൂനൂർ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, സി.വി. കുഞ്ഞികൃഷ്ണൻ, പി.പി. ബാലകൃഷ്ണൻ, വി.സി. ഇഖ്ബാൽ, സി.എച്ച്. മോഹനൻ, അസീസ് തായിനേരി, ഇബ്രാഹിം മൊഗ്രാൽ, നവാസ് പാലേരി, ഇഖ്ബാൽ നരിപ്പറ്റ എന്നിവർ സംസാരിച്ചു. നേരത്തേ നടന്ന കരോക്കെ ഗാനാലാപന മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറ ഉദ്ഘാടനം ചെയ്തു. നസീർ ചീക്കോന്ന് അധ്യക്ഷത വഹിച്ചു. പി.കെ. നസീമ, നജ്മ ബീവി, സി. രാഗേഷ്, ടി.വി. മമ്മു, റഹ്മത്ത്, വത്സരാജ് മണലാട്ട്, അനു പാട്യംസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.