കുറ്റ്യാടി: ഒന്നിനും 18നും ഇടയിൽ പ്രായമുള്ള ഹൃദ്രോഗികൾക്ക് ആശ്വാസമേകാൻ നടപ്പാക്കുന്ന 'സേവ് ഹാർട്ട്' പദ്ധതിക്ക് തുടക്കമായി. 'സേവും' 'ഹാർട്ട് ബീറ്റ്സ് ട്രോമാ കെയറും' ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. രോഗികൾക്ക് ഫെബ്രുവരി 11ന് തലശ്ശേരിയിൽ നടക്കുന്ന പീഡിയാട്രിക് കാർഡിയോളജി ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. സൗജന്യമായും സൗജന്യ നിരക്കിലും ചികിത്സയും ശസ്ത്രക്രിയകളും മറ്റു സൗകര്യങ്ങളും ലഭിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9447262801 എന്ന നമ്പറിലോ save4kerala@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടേണ്ടതാണ്. 11ന് ശേഷവും പദ്ധതി തുടരും. പദ്ധതിയുടെ ജില്ലതല പ്രഖ്യാപനം കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ, ഹാർട്ട് ബീറ്റ്സ് പ്രതിനിധി എം.പി. ഷക്കീലക്ക് ഹൃദയരൂപം കൈമാറി പരിസ്ഥിതി പ്രവർത്തകൻ പ്രഫ. ശോഭീന്ദ്രൻ നിർവഹിച്ചു. ഡി.ഡി.ഇ ഇ.കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സേവ് കോഒാഡിനേറ്റർ വി.കെ. നാരായണൻ, അബ്ദുല്ല സൽമാൻ, എസ്. ജോസ്, ഹെഡ്മാസ്റ്റർ എ.എം. കുര്യൻ, സി.കെ. രാജലക്ഷ്മി, നിർമ്മല ജോസഫ് എന്നിവർ സംസാരിച്ചു. പൂർണമായും ജൈവരീതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. പ്ലാവില കൊണ്ട് നിർമിച്ച ബാഡ്ജാണ് എല്ലാവർക്കും ധരിക്കാൻ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.