നൂറുമേനിക്ക് കൈകോർത്ത് ഹരിത പച്ചക്കറി ക്ലസ്​റ്റർ

നാദാപുരം: ജൈവ പച്ചക്കറികൃഷിയിൽ നാടിന് മാതൃകയാവുകയാണ് ആവോലം ചാലപ്രത്തെ ഹരിത പച്ചക്കറി ക്ലസ്റ്റർ. ഈ വർഷത്തെ വിത്തുനടീൽ ഉത്സവാന്തരീക്ഷത്തിൽ നടത്തി. മണ്ണൂത്തി സർവകലാശാലയിലെ മികച്ചയിനം വിത്തുകളാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. വിഷരഹിത പച്ചക്കറി ലഭിക്കുന്നതോടൊപ്പം മികച്ച വരുമാനവും ലഭിക്കുന്നുണ്ട്. വിളവെടുത്ത പച്ചക്കറികൾ മണിക്കൂറുകൾക്കകം വിറ്റഴിക്കപ്പെടുന്നുണ്ട്. കൃഷിക്കായി നിലമൊരുക്കിയത് തൊഴിലുറപ്പ് സ്ത്രി തൊഴിലാളികളാണ്. നെൽകൃഷിക്കുപുറമെ മത്തൻ, ചീര, കുമ്പളം, വെണ്ട, പാവക്ക, പടവലം, പയർ തുടങ്ങി പച്ചക്കറികൾ ഇവിടെ നിന്നും നല്ല വിളവ് ലഭിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് വളപ്പിൽ കുഞ്ഞമ്മദ് നടീൽ ഉദ്ഘാടനം ചെയ്തു. കുന്നാണ്ടി കുഞ്ഞബ്ദുല്ല, കൃഷി അസിസ്റ്റൻറ് ഡയറക്ടർ സി.പി. സുഷ്മ, കൃഷി ഓഫിസർ ഇബ്രാഹീം, എ.എൻ. സുജിത എന്നിവർ സംസാരിച്ചു. കെ. ഭാസ്കരൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.