കോഴിക്കോട്: ഭാരവാഹിത്വം രാജിവെച്ചവെര ഉൾപ്പെടുത്തി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുണ്ടാക്കിയതോടെ വടകര എസ്.എൻ.ഡി.പി യൂനിയനിൽ വിഭാഗീയത രൂക്ഷമായി. ആരോപണ പ്രത്യാരോപണങ്ങൾക്കൊടുവിൽ തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നു കാണിച്ച് ഒരുവിഭാഗം വടകര മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇതോടെ നിലവിലെ നേതൃത്വം യൂനിയനിലെ വിഭാഗീയ, അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി, യൂനിയനെതിരായ കേസ് എന്നിവ വിശദീകരിക്കാൻ ഫെബ്രുവരി പത്തിന് ശാഖ പ്രസിഡൻറുമാർ, സെക്രട്ടറിമാർ, യൂനിയൻ കമ്മിറ്റി അംഗങ്ങൾ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, വനിതസംഘം യൂനിയൻ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ യോഗം വിളിച്ചിരിക്കയാണ്. നേതാക്കളിെല ചേരിതിരിവ് അണികളിലേക്കും എത്തിയതോടെ യൂനിയൻ പിടിക്കാൻ ഇരുപക്ഷവും കരുക്കൾ നീക്കിത്തുടങ്ങിയതിനുപിന്നാലെയാണ് വിശദീകരണയോഗം. നിലവിലെ യൂനിയൻ സെക്രട്ടറി പി.എം. രവീന്ദ്രൻ കാലാവധി പൂർത്തിയാക്കിയിട്ടും തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോവുന്നുെവന്നാരോപിച്ച് ചിലർ രംഗത്തുവന്നതായിരുന്നു വിഭാഗീയതയുടെ തുടക്കം. പിന്നാലെ സെക്രട്ടറി മാനേജരായി തുടരുന്ന വടകര കീഴൽ മുക്കിലെ ശ്രീനാരായണ ഗുരു കോളജിെൻറ സാമ്പത്തിക ഇടപാടുകളിലടക്കം ചിലർ സംശയവും പ്രകടിപ്പിച്ച് വിവാദം കൊഴുപ്പിച്ചു. ഇതിനിടെ തെരഞ്ഞെടുപ്പ് നടക്കാത്ത മുഴുവൻ യൂനിയനുകളിലും ജനുവരി 15നകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശെൻറ നിർദേശം വന്നു. എന്നാൽ, ഇൗ സമയവും വടകര യൂനിയനിൽ തെരഞ്ഞെടുപ്പ് നടന്നില്ല. തുടർന്ന് യൂനിയൻ സെക്രട്ടറിക്കെതിരെ വിവിധ ആരോപണങ്ങളടങ്ങുന്ന പരാതിയുമായി വടകര മേഖലയിലെ യൂത്ത് മൂവ്മെൻറ് േനതാക്കളടക്കമുള്ള സംഘം െവള്ളാപ്പള്ളിയെ സമീപിച്ചു. ഉടൻ തെരഞ്ഞെടുപ്പ് നടത്തി ശ്രീനാരായണീയരുടെ പിന്തുണയുള്ളവർ നേതൃത്വത്തിൽ എത്തെട്ട എന്നാണ് ജനറൽ സെക്രട്ടറി നിലപാെടടുത്തത്. യൂനിയൻ സെക്രട്ടറിയെ എതിർക്കുന്ന പക്ഷം ഇതോടെ യൂത്ത് മൂവ്മെൻറ് വൈസ് ചെയർമാനും ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറിയുമായ ബാബു പൂതംപാറയെ മുന്നിൽ നിർത്തി പുതിയ പാനലിനുള്ള ഒരുക്കം നടത്തി. ഇതു മനസ്സിലാക്കിയ സെക്രട്ടറിയടക്കം കൗൺസിലിലെ ഭൂരിപക്ഷം പേരും വെള്ളാപ്പള്ളിയെ നേരിട്ടു കണ്ട് രാജിനൽകുകയും അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് യൂനിയൻ ഭരണം വിടുകയുമായിരുന്നു. രാജിവെച്ച പി.എം. രവീന്ദ്രൻ കൺവീനറും പി.എം. ഹരിദാസൻ ചെയർമാനും എം.എം. ദാമോദരൻ, പുഷ്പലത, പി.കെ. റഷീദ് എന്നിവർ അംഗങ്ങളുമായാണ് കമ്മിറ്റി നിലവിൽ വന്നത്. രാജിവെച്ചവെര തന്നെ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയാക്കി നിയോഗിച്ചത് അംഗീകരിക്കാനാവില്ല എന്നാണ് വിമതപക്ഷം പറയുന്നത്. തുടർന്നാണ് തെരഞ്ഞെടുപ്പ് നിയമ നടപടികളിലേക്ക് നീണ്ടത്. വടകര യൂനിയെൻറ സെക്രട്ടറിയാണ് ചേളന്നൂർ എസ്.എൻ കോളജിെൻറയും സ്കൂളിെൻറയും മാനേജർ. ഇവിടങ്ങളിലെ ചില നിയമനവും മാനേജ്മെൻറ് സീറ്റുമായി ബന്ധപ്പെട്ട് നേരത്തേ ഉണ്ടായ വിവാദങ്ങളും കൂടുതൽ ചർച്ചയാക്കാൻ എതിർ വിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്. വടകര യൂനിയനിൽ ചിലർ വിഭാഗീയ പ്രവർത്തനം നടത്തിയതിനാലാണ് താനുൾപ്പെടെയുള്ളവർ രാജിവെച്ചെതന്നും മുഴുവൻ ശാഖകളിലും തെരഞ്ഞെടുപ്പ് നടത്തിയശേഷം യൂനിയൻ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്നും മറ്റുപ്രശ്നങ്ങളൊന്നുമില്ലെന്നും പിഎം. രവീന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.