മാനന്തവാടി: സി.പി.ഐ കൈകാര്യം ചെയ്യുന്ന വകുപ്പ് മന്ത്രിമാര്‍ക്കെതിരെയും ജില്ല സെക്രട്ടറിക്കെതിരെയും മാനന്തവാടിയില്‍ നടക്കുന്ന സി.പി.ഐ പ്രതിനിധി സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയുമായി ആലോചിക്കാതെ ജില്ലയിലെ കാര്യങ്ങള്‍ തന്നിഷ്ടപ്രകാരം ജില്ല സെക്രട്ടറി ചെയ്യുന്നതായാണ് പ്രധാന ആരോപണം. സി.പി.എമ്മുകാരനായ നെല്ല്സംരക്ഷകൻ ചെറുവയല്‍ രാമനെ കാര്‍ഷിക സര്‍വകലാശാല ഗവേണിങ് ബോഡി അംഗമായി നിയമിച്ചത് പാര്‍ട്ടിയുമായി യാതൊരു ആലോചനയും നടത്താതെയാണ്. ഇത് വകുപ്പുമന്ത്രി സുനിൽകുമാർ ആണ് ചെയ്തത്. സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരിക്ക് കൃഷി വകുപ്പില്‍നിന്ന് 10 കോടിയുടെ ആനുകൂല്യം നേടിയെടുക്കുന്നതിനായിട്ടാണ് ഒരു ഡയറക്ടര്‍ സ്ഥാനം സി.പി.ഐക്ക് നല്‍കിയത്. ഈ കാര്യവും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തില്ല. വനംവകുപ്പില്‍ മാനന്തവാടി ഡി.എഫ്.ഒക്കും ഒരു േറഞ്ചര്‍ക്കെതിരെയും അഴിമതി ആരോപണവും ഉയര്‍ന്നു. സി.പി.ഐ മന്ത്രിമാരും സി.പി.എം മന്ത്രിമാരും സര്‍ക്കാര്‍ ഖജനാവില്‍നിന്നും പണം െചലവഴിക്കുന്നതില്‍ ഒരേ നിലവാരത്തിലായെന്നും സി.പി.ഐ മന്ത്രിമാര്‍ ലളിതജീവിതമെന്ന ആദര്‍ശത്തില്‍നിന്നും പിന്നാക്കം പോയതായും വിമര്‍ശനമുയര്‍ന്നു. ഉച്ചക്ക് ആരംഭിച്ച ചര്‍ച്ചകള്‍ രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. ചര്‍ച്ചകള്‍ക്കുള്ള മറുപടിക്ക് ശേഷം ഇന്ന് നടക്കുന്ന ജില്ല കമ്മിറ്റി തിരഞ്ഞെടുപ്പില്‍ നിലവിലെ സെക്രട്ടറിയെ മാറ്റി മേപ്പാടിയിലെ തോട്ടം മേഖലയില്‍നിന്നുള്ള നേതാവ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമെന്നും അങ്ങനെ വന്നാല്‍ മാനന്തവാടിയല്‍ നിലവിലെ സംഘാടക സമിതി കൺവീനർ മത്സരരംഗത്തെത്തുമെന്നും സൂചനയുണ്ട്. വെള്ളിയാഴ്ച രാവിലെ സംഘടന ചർച്ചക്കുള്ള മുറുപടിക്കു ശേഷമാണ് ജില്ല കമ്മിറ്റി തിരഞ്ഞെടുപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.