എകരൂല്‍: കൂട്ടമായെത്തിയ . ഉണ്ണികുളം വള്ളിയോത്ത് നമ്പിടികണ്ടി അബ്ദുല്അസീസിെൻറ കോഴികളെയാണ് നായ്ക്കള്‍ ആക്രമിച്ചത്. വ്യാഴാഴ്ച പുലര്‍ച്ച നാലോടെയാണ് സംഭവം. നായ്ക്കള്‍ വീടിന് സമീപത്തുള്ള കോഴിക്കൂട്ടില്‍ കയറി ഒമ്പത് കോഴികളെ കടിച്ചുകീറി കൊന്നു. ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ നായ്ക്കള്‍ ഓടിരക്ഷപ്പെട്ടു. പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. നായ്ക്കളുടെ ആക്രമണത്തില്‍ പ്രദേശത്ത് നിരവധി വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തെരുവുകൾ കൈയടക്കി നായ്ക്കൾ വിഹരിക്കുമ്പോള്‍ വന്ധ്യംകരണപ്രവർത്തനങ്ങൾ പേരിനുമാത്രമാണെന്നാണ് ആക്ഷേപം. നായ്ക്കളെ നിയന്ത്രിക്കാന്‍ നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.