വേളം: അരമ്പോൽ മഹല്ല് കമ്മിറ്റി, മദ്റസ കമ്മിറ്റി, ജി.സി.സി കൂട്ടായ്മ എന്നിവയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച പെരുവയലിൽ സാംസ്കാരിക സമ്മേളനം, മതപ്രഭാഷണ പരമ്പര എന്നിവ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സൈബർ സെൽ മെംബർ രംഗീഷ് കടവത്ത് ഉദ്ഘാടനം ചെയ്യും. നാലു ദിവസം നടക്കുന്ന മതപ്രഭാഷണ പരിപാടിയിൽ ജി.എം. സലാഹുദ്ദീൻ ഫൈസി, സിംസാറുൽഹഖ്ഹുദവി, ആബിദ് ഹുദവി, അൻവർ മുഹിയുദ്ദീൻ ഹുദവി എന്നിവർ സംസാരിക്കും. വർത്ത സമ്മേളനത്തിൽ ഡോ. അബ്ദുസ്സമദ്, എൻ.പി. ജമാൽ, സി. അമ്മദ്, എസ്.കെ. ഷമീം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.