രചനാമത്സരങ്ങൾ ഇന്ന് സമാപിക്കും വടകര: കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവം 'ഗോർണിക്ക-2018' മടപ്പള്ളി ഗവ. കോളജിൽ ആരംഭിച്ചു. തിങ്കളാഴ്ച ആരംഭിച്ച രചന മത്സരങ്ങൾ കഥാകൃത്ത് വി.ആർ. സുധീഷ് ഉദ്ഘാടനം ചെയ്തു. കലാലയങ്ങളാണ് കലാകാരന്മാരെ സൃഷ്ടിക്കുന്നതെന്നും ജൈവീകമായ വാസനകൾ നിലനിർത്തുകയാണ് കലാകാരെൻറ ദൗത്യമെന്നും സുധീഷ് പറഞ്ഞു. യൂനിവേഴ്സിറ്റി യൂനിയൻ ചെയർപേഴ്സൻ പി. സുജ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് ഒ.കെ. ഉദയകുമാർ, ജില്ല എക്സിക്യൂട്ടിവ് നജ്മുസ്സാഖിബ്, യൂനിയൻ ചെയർമാൻ ടി.ടി. ജാഫർ, േപ്രാഗ്രാം കമ്മിറ്റി ചെയർമാൻ പി.എസ്. ജിനീഷ്, ലിേൻറാ ജോസഫ് എന്നിവർ സംസാരിച്ചു. രചനാമത്സരങ്ങൾ ചൊവ്വാഴ്ച സമാപിക്കും. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ മടപ്പള്ളിയിലെ ആറ് വേദികളിലായാണ് സ്റ്റേജ് മത്സരങ്ങൾ നടക്കുക. മത്സരങ്ങളുടെ രജിസ്ട്രേഷൻ തിങ്കളാഴ്ച വൈകീട്ട് അേഞ്ചാടെ സമാപിച്ചു. ഇന്നലെ കഥാരചന, കവിതാ രചന, ഉപന്യാസ രചന മത്സരങ്ങളാണ് നടന്നത്. ഇന്നത്തെ മത്സരങ്ങൾ: രാവിലെ -9.00: പ്രസംഗം (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, തിമിഴ്). 11.00: -പെയിൻറിങ് -വാട്ടർകളർ, ക്വിസ്, സ്പോട്ട് ഫോട്ടോഗ്രഫി, പൂക്കളം, ക്ലേ മോഡലിങ്, ഡിബേറ്റ്. 1.30 രംഗോലി, എംബ്രോയിഡറി, പെയിൻറിങ്- ഓയിൽകളർ. kzvtk01മടപ്പള്ളിയിൽ കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവം രചനാമത്സരങ്ങൾ കഥാകൃത്ത് വി.ആർ. സുധീഷ് ഉദ്ഘാടനം ചെയ്യുന്നു kzvtk02 ബി സോൺ ലോഗോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.