ചൊവ്വാളിക്കുന്നിൽ ഉറവ വറ്റാത്ത കൊച്ചു കുളം

കുറ്റ്യാടി: വേനലിൽ താഴ്വാരങ്ങളിൽ പോലും ജലാശയങ്ങൾ വറ്റുമ്പോൾ കുന്നിൻമുകളിൽ ഉറവ വറ്റാത്ത കൊച്ചുകുളം. കുറ്റ്യാടി- -വേളം പഞ്ചായത്ത് അതിർത്തിയിലുള്ള നിട്ടൂർ ചൊവ്വാളിക്കുന്നിലെ കൊല്ലിയിൽ പറമ്പിലാണ് ഏതാണ്ട് നാലു മീറ്റർ വീതിയും നീളവുമുള്ള കുളമുള്ളത്. താഴ്ഭാഗങ്ങളിലെ വീട്ടുകാർ വേനലിൽ കിണറുകൾ വറ്റുമ്പോൾ ഇതിൽനിന്ന് ൈപപ്പ്വഴി കുടിവെള്ളം ശേഖരിക്കുന്നു. സ്വന്തം കിണറില്ലാത്ത അഞ്ചു വീട്ടുകാർ സ്ഥിരമായി ഈ കുളത്തെ ആശ്രയിക്കുന്നുണ്ടെത്ര. പച്ചക്കറി കൃഷിക്ക് നനക്കുന്നതും ഈ വെള്ളം ഉപയോഗിച്ച്. ഇതിനു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഏതാണ്ട് 20 കോൽ ആഴത്തിൽ നേരത്തേ കിണർ കുത്തിയിട്ടും വെള്ളം കണ്ടിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ആഴം കുറഞ്ഞ ഈ കുളത്തിൽനിന്ന് കൈകൊണ്ട് വെള്ളം കോരിയെടുക്കാം. കലകൾക്ക് പ്രോത്സാഹനം നൽകുന്ന സ്കൂളുകൾ നാടിന് അഭിമാനം -കെ.പി.എ.സി. ലളിത വില്യാപ്പള്ളി: കലകൾക്ക് പ്രോത്സാഹനം നൽകുന്ന മേമുണ്ട സ്കൂൾ പോലെയുള്ള സ്ഥാപനങ്ങൾ നാടിന് അഭിമാനമാണെന്ന് സിനിമ നടിയും കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സനുമായ കെ.പി.എ.സി ലളിത പറഞ്ഞു. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭകളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കലോത്സവ വേദികളിൽ മികച്ച വിജയം നേടിയ മേമുണ്ടയിലെ പ്രതിഭകളെയാണ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ആദരിച്ചത്. സ്കൂൾ പഠനകാലത്ത് തനിക്കു കിട്ടിയ പ്രോത്സാഹനമാണ് എ​െൻറ കലാ പ്രവർത്തനങ്ങൾക്ക് ഊർജമായതെന്ന് അവർ അനുസ്മരിച്ചു. സംസ്ഥാന കലോത്സവത്തിൽ മികച്ച നടനായ അഷിനെ കെ.പി.എ.സി. ലളിത വേദിയിലേക്ക് വിളിച്ചുവരുത്തി പ്രത്യേകം അഭിനന്ദിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തിരുവള്ളൂർ മുരളി അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ ഇ.കെ. സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. മാനേജർ ടി.വി. ബാലകൃഷ്ണൻ നമ്പ്യാർ വിശിഷ്ടാതിഥിയെ സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മോഹനൻ ഉപഹാര സമർപ്പണം നടത്തി. പ്രതിഭകളെ ഡി.ഇ.ഒ സദാനന്ദൻ മാണിയോത്ത്, എ.ഇ.ഒ എ. പ്രദീപ് കുമാർ, സ്കൂൾ കമ്മിറ്റി പ്രസിഡൻറ് എം. നാരായണൻ, ഹെഡ്മാസ്റ്റർ ടി.വി. രമേശ്, പി.ടി.എ പ്രസിഡൻറ് കെ. ഭാസ്കരൻ, കെ. ബിന്ദു തുടങ്ങിയവർ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സഫിയ മലയിൽ, ഗ്രാമപഞ്ചായത്തംഗം നീന പുതിയെടുത്ത്, സി. ഭാസ്കരൻ, എം.കെ. ഇബ്രാഹിം ഹാജി തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും, സംസ്ഥാന സ്കൂൾ കലോത്സവ നാടക മത്സരത്തിൽ രണ്ടാം സ്ഥാനവും മികച്ച നടനുള്ള അവാർഡും ലഭിച്ച മേമുണ്ട എച്ച്.എസ്.എസ് നാടകം അന്നപ്പെരുമയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.