വെയിൽ കനക്കുന്നു; തണുപ്പിക്കാനായി തണ്ണിമത്തനുകൾ എത്തി

ബാലുശ്ശേരി: വെയിൽ കനക്കുേമ്പാൾ തണുപ്പിക്കാൻ തണ്ണിമത്തനുകളെത്തി. പകൽസമയം ചൂടും രാത്രി നേരിയ തണുപ്പുമായി വേനൽക്കാലമെത്തിയതോടെ തൊണ്ട തണുപ്പിക്കാനായി ഗ്രാമപ്രദേശങ്ങളിലേക്ക് തണ്ണിമത്തനുകൾ എത്തിത്തുടങ്ങി. തമിഴ്നാട്ടിലെ ദിണ്ടിഗലിൽനിന്നാണ് ബാലുശ്ശേരി ഭാഗത്തേക്ക് നിരവധി േലാഡ് തണ്ണിമത്തനുകൾ കഴിഞ്ഞദിവസം എത്തിയത്. കിലോക്ക് 20 രൂപയാണ്. ബാലുശ്ശേരി ബസ്സ്റ്റാൻഡിനടുത്തും ബാലുശ്ശേരിമുക്കിലും ഒഴിഞ്ഞ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് തണ്ണിമത്തനുകൾ ഇറക്കിയിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത്് ഗ്രാമസഭ ബാലുശ്ശേരി: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ജനപ്രതിനിധികളും ആസൂത്രണ സമിതി അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ ചേർന്നു. പ്രസിഡൻറ് വി. പ്രഭിത അധ്യക്ഷത വഹിച്ചു. 2017-18 വർഷത്തെ പദ്ധതി അവലോകനം ബി.ഡി.ഒ വി. മുസ്തഫ നിർവഹിച്ചു. പി.കെ. ബാലകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡൻറ് എം. ചന്ദ്രൻ സ്വാഗതവും വിലാസിനി പരപ്പിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.