പേരാമ്പ്രയിൽ ചെങ്കാരി നാടകോത്സവം തുടങ്ങി

പേരാമ്പ്ര: ചെങ്കാരി പേരാമ്പ്രയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് പേരാമ്പ്രയിൽ അഖില കേരള പ്രഫഷനൽ നാടകോത്സവം തുടങ്ങി. കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സൻ കെ.പി.എസ്.സി. ലളിത ഉദ്ഘാടനം ചെയ്തു. ചെങ്കാരി പ്രസിഡൻറ് യു.സി. ഹനീഫ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.കെ. ബാലൻ, നോവലിസ്റ്റ് ടി.പി. രാജീവൻ, എൻ.കെ. ലാൽ, എൻ.പി. ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന, പി.പി. കൃഷ്ണാനന്ദൻ, അജിത കൊമ്മിണിയോട്ട്, അലിഡ ഉണ്ണികൃഷ്ണൻ, ടി.കെ. ലോഹിതാക്ഷൻ, എസ്.കെ. സജീഷ്, ശശികുമാർ പേരാമ്പ്ര, പി. ബാലൻ അടിയോടി, സി.പി.എ. അസീസ്, കെ. ലോഹ്യ, കെ. സജീവൻ, ഗിരി കൽപത്തൂർ, സി.എച്ച്. ഇബ്രാഹിം കുട്ടി, വി.കെ. പ്രമോദ്, വി.കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു. കൊല്ലം കാളിദാസ കലാകേന്ദ്രം 'കരുണ' എന്ന നാടകം അവതരിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറിന് നാടക സെമിനാർ, രാത്രി എട്ടിന് ചങ്ങനാശ്ശേരി അണിയറയുടെ 'നോക്കുകുത്തി' നാടകം അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.