ദേശീയ സെപക്​താക്രോ ചാമ്പ്യന്‍ഷിപ്​: കേരളത്തിന് ജയം

കോഴിക്കോട്: വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന 28ാമത് ദേശീയ സീനിയര്‍ സെപക്താേക്രാ ചാമ്പ്യന്‍ഷിപ്പില്‍ രഗു വിഭാഗത്തിൽ കേരള പുരുഷ ടീമിന് ജയം. തിങ്കളാഴ്ച നടന്ന രണ്ടു കളികളിൽ ഗുജറാത്തിനെയും(21- 9, 21-6) നാഗാലാന്‍ഡിനെയു (13-21, 21-11, 23--3)മാണ് കേരളം പരാജയപ്പെടുത്തിയത്. ഞായറാഴ്ച സമാപിച്ച ടീം ഇവൻറ് വിഭാഗം വിജയികള്‍ക്ക് കോഴിക്കോട് എ.ഡി.എം ടി. ജനില്‍കുമാര്‍ ട്രോഫി സമ്മാനിച്ചു. സെപക്താക്രോ ഫെഡറേഷന്‍ പ്രസിഡൻറ് വീര ഗൗഡ അധ്യക്ഷത വഹിച്ചു. വി.എം. മോഹനന്‍, ടി.എം. അബ്ദുറഹ്മാന്‍, ഗണേശ് കാണിയറക്കല്‍, പ്രേമന്‍ തറവട്ടത്ത്, കെ.പി. പുഷ്പാകരന്‍ എന്നിവർ സംസാരിച്ചു. വി.പി. പവിത്രന്‍ സ്വാഗതവും പി.കെ. കബീര്‍ സലാല നന്ദിയും പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടന്നുവരുന്ന ചാമ്പ്യന്‍ഷിപ് ബുധനാഴ്ച സമാപിക്കും. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ ജില്ല കലക്ടര്‍ യു.വി. ജോസ് വിജയികള്‍ക്ക് സമ്മാനദാനം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.