കോഴിക്കോട്: നാഷനൽ എംപ്ലോയ്മെൻറ് സർവിസ് വകുപ്പിെൻറ കീഴിൽ ഫെബ്രുവരി 10ന് മലബാർ ക്രിസ്ത്യൻ കോളജിൽ നടക്കുന്ന നിയുക്തി മെഗാ ജോബ് ഫെസ്റ്റിലേക്ക് ഇതുവരെ 5750 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. ഐ.ടി 600, ആതുരസേവനം 180, സാങ്കേതികം 380, ഹോസ്പിറ്റാലിറ്റി 205, മാനേജ്മെൻറ് 505, സെയിൽസ് ആൻഡ് മാർക്കറ്റിങ് 3510, ഓഫിസ് അഡ്മിനിസ്േട്രഷൻ 190, മറ്റുള്ളവ 180 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളുടെ എണ്ണം. എഴുപത്തഞ്ചോളം സ്ഥാപനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജോബ് ഫെസ്റ്റിെൻറ ഭാഗമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന എംപ്ലോയീസ് മീറ്റ് എംപ്ലോയ്മെൻറ് റീജനൽ ഡെപ്യൂട്ടി ഡയറക്ടർ മോഹൻ ലൂക്കോസ് ഉദ്ഘാടനം ചെയ്തു. ഡിവിഷനൽ എംപ്ലോയ്മെൻറ് ഓഫിസർ കെ.എ. സുലൈമാൻ അധ്യക്ഷത വഹിച്ചു. ജില്ല എംപ്ലോയ്മെൻറ് ഓഫിസർ സി.ജി. സാബു, ഇൻഫർമേഷൻ ഓഫിസർ കെ.ടി. ശേഖർ, എംപ്ലോയ്മെൻറ് ഓഫിസർമാരായ പി. രാജീവൻ, ടി.ടി. മീനാക്ഷി, കെ. വേണുഗോപാലൻ, വി.കെ. സന്തോഷ് കുമാർ, കെ.വി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. സോഫ്റ്റ്്വെയർ, ഹോട്ടൽ മാനേജ്മെൻറ്, ലോജിസ്റ്റിക് മാനേജ്മെൻറ്, സെയിൽസ് മാർക്കറ്റിങ് മേഖലകളിൽ നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എം.ബി.ബി.എസ്, ബി.എസ്സി നഴ്സിങ്, ബി.എസ്സി എം.എൽ.ടി, ബി.ഡി.എസ്, ആർക്കിടെക്ചർ യോഗ്യതയുള്ളവർക്കും എസ്.എസ്.എൽ.സി, പ്ലസ്ടു യോഗ്യതയുള്ളവർക്കും മേളയിൽ പങ്കെടുക്കാം. നാഷനൽ ഇൻഫർമാറ്റിക്സ് സെൻറർ രൂപകൽപന ചെയ്ത സോഫ്റ്റ്്വെയറിലൂടെയാണ് തൊഴിൽമേളയുടെ നിയന്ത്രണം നടക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്തൊട്ടാകെ നടന്ന തൊഴിൽമേളകളിലൂടെ ഇരുപതിനായിരത്തിലധികം പേർക്ക് തൊഴിൽ ലഭിച്ചിട്ടുണ്ട്. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളും ഉദ്യോഗാർഥികളുമാണ് മേളയിൽ പങ്കെടുക്കുക. സൈറ്റിൽ നിന്നും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തുകൊണ്ടാണ് ജോബ് ഫെസ്റ്റിൽ ഉദ്യോഗാർഥികൾ പങ്കെടുക്കേണ്ടത്. താൽപര്യമുള്ള മൂന്ന് കമ്പനികൾ ഉദ്യോഗാർഥികൾക്ക് തിരഞ്ഞെടുക്കാം. jobfest.kerala.gov.in എന്ന സൈറ്റിൽ ഉദ്യോഗാർഥികൾക്ക് പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 0495 2370179, 9946042204
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.