ദേശീയ വിരവിമുക്​ത ദിനം: ഗുളിക വിതരണത്തിന്​ ഒരുക്കം

കോഴിക്കോട്: ദേശീയ വിരവിമുക്ത ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി എട്ടിന് എല്ലാ സ്കൂളുകളിലും അംഗൻവാടികളിലും ഒന്ന് മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾക്ക് വിരമരുന്ന് നൽകുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, െഎ.സി.ഡി.എസ്, നഗരവികസനം, റൂറൽ ഡവലപ്മ​െൻറ് ട്രൈബൽ, തദ്ദേശസ്വയംഭരണം, കുടിവെള്ള ശുചിത്വ വകുപ്പുകൾക്കാണ് നടത്തിപ്പ് ചുമതല. ജില്ലയിൽ 1920 സ്കൂളുകളിലും 2938 അംഗൻവാടികളിലുമായി 716147 കുട്ടികൾക്കാണ് വിരഗുളികകൾ നൽകുക. ആവശ്യത്തിനുള്ള ആൽബൻറസോൾ ഗുളികകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. കോഴിക്കോട് ചാലപ്പുറം ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എട്ടിന് ഉച്ചക്ക് 12ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ഡോ. എസ്.എൻ. രവികുമാർ, ഡോ. ഇ. ബിജോയ്, ഡോ. സരളനായർ, ബേബി നാപ്പള്ളി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.