നാദാപുരം: ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന് പവിത്രൻ ഏറാമലയുടെ കരവിരുതിൽ പുനർജനി. ബഷീർ മാങ്കോസ്റ്റിൻ ചുവട്ടിൽ കസേരയിലിരുന്ന് തെൻറ രചനകൾക്ക് ഊടും പാവും നൽകുന്ന രംഗം തന്മയത്വത്തോടെ നിർമിച്ചത് വിസ്മയ കാഴ്ചയാവുകയാണ്. നാദാപുരത്ത് മാപ്പിളകല അക്കാദമി ഉദ്ഘാടന പ്രചാരണത്തിെൻറ ഭാഗമായി സംഘാടകരുടെ ആവശ്യപ്രകാരമാണ് ബഷീറിെൻറ ജീവൻ തുടിക്കുന്ന ശിൽപം നിർമിച്ച് നൽകിയത്. ചോമ്പാല ആർട്ട് ഗാലറിയിൽ ഗാന്ധിസ്മരണക്ക് കോൺക്രീറ്റിൽ ഗാന്ധി പ്രതിമ തീർത്തും ഗാന്ധിജിയുടെ സമരചരിത്രത്തിലെ ഉജ്ജ്വലമായ ദണ്ഡിയാത്രയുടെ ശിൽപം മാഹി പന്തക്കൽ നവോദയ വിദ്യാലയത്തിൽ ഒരുക്കിയും ഈ ചിത്രകാരൻ ശ്രദ്ധനേടിയിരുന്നു. കോഴിക്കോട് ഐ.ടി.ഐ മുറ്റത്ത് ഗാന്ധിയുടെ അർധകായ പ്രതിമ തീർത്തതും ഇദ്ദേഹമാണ്. മൈക്കൽ ആഞ്ജലോയുടെ വിഖ്യാതമായ മാർബിളിൽ തീർത്ത ശിൽപം തെർമോകോളിൽ ഒരുക്കി ആർട്ട് ഗാലറിയിൽ വിസ്മയ കാഴ്ചയാക്കി മാറ്റാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നടന്ന അഖിലേന്ത്യ ചരിത്ര കോൺഗ്രസിൽ സംസ്ഥാനത്തെ വസ്ത്രധാരണ ചരിത്രം പാവകളിൽ തീർത്ത് ദേശീയശ്രദ്ധ നേടാനും ഈ അനുഗൃഹീത കലാകാരന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിരവധി ചിത്രപ്രദർശനങ്ങൾ നടത്തിയ പവിത്രൻ പാഴ്വസ്തുക്കൾ കലാമൂല്യമാക്കി മാറ്റുന്ന പ്രകൃതി സൗഹൃദ കലാകാരൻ കൂടിയാണ്. ചിത്രകല അധ്യാപകനായി വിരമിച്ച പവിത്രെൻറ ഭാര്യ ഗിരിജ ഓർക്കാട്ടേരി കെ.കെ.ജി.വി ഹൈസ്കൂൾ അധ്യാപികയാണ്. മക്കൾ: നവ്യ, നയന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.