എ.ടി.എമ്മിൽനിന്ന് കള്ളനോട്ട് ലഭിച്ചെന്ന് പരാതി വടകര: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോൺവെൻറ് റോഡിൽ പ്രവർത്തിക്കുന്ന എ.ടി.എമ്മിൽനിന്ന് 2,000 രൂപയുടെ കള്ളനോട്ട് ലഭിച്ചതായി പരാതി. എ.ടി.എമ്മിലൂടെ കള്ളനോട്ട് ലഭിച്ചെന്നു കാണിച്ച് താഴെ അങ്ങാടി സ്വദേശിയാണ് വടകര പൊലീസിൽ പരാതി നൽകിയത്. ഇയാൾ ഒരു കടയിൽനിന്ന് സാധനം വാങ്ങിയതിന് നൽകിയ 2,000ത്തിെൻറ കറൻസിയിൽ സംശയം തോന്നിയ കടയുടമ നോട്ട് തിരിച്ചേൽപിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഇയാൾ വടകര പൊലീസിൽ പരാതി നൽകയത്. പരാതിയെക്കുറിച്ച് ബാങ്കിൽ അന്വേഷണം നടത്തിയശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.