കക്കയം തോണിക്കടവ്​ ടൂറിസം പദ്ധതി നിർമാണ പ്രവൃത്തി വീണ്ടും തുടങ്ങി

ബാലുശ്ശേരി: കക്കയം തോണിക്കടവ് ടൂറിസം പദ്ധതി നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചു. ഫണ്ടി​െൻറ അപര്യാപ്തതമൂലം ഒരു വർഷമായി മുടങ്ങിക്കിടന്ന തോണിക്കടവ് ടൂറിസം പദ്ധതി പ്രവർത്തനം കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. തോണിക്കടവ് പ്രദേശത്തെ 40 ഏക്കർ വരുന്ന കുന്നിൻപ്രദേശവും റിസർവോയർ തീരവും കേന്ദ്രീകരിച്ച് നടപ്പാക്കുന്ന തോണിക്കടവ് ടൂറിസം പദ്ധതിക്ക് ഒന്നാംഘട്ടത്തിൽ 1.99 കോടി രൂപയാണ് ടൂറിസം വകുപ്പ് അനുവദിച്ചിരുന്നത്. എന്നാൽ, പദ്ധതിയുടെ 45 ശതമാനത്തോളം പ്രവൃത്തികൾ മാത്രമേ നടത്താൻ കഴിഞ്ഞിരുന്നുള്ളൂ. പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 60 ലക്ഷം രൂപകൂടി അധികമായി അനുവദിച്ചതോടെയാണ് പ്രവൃത്തികൾ പുനരാരംഭിച്ചത്. ഇതി​െൻറ ഭാഗമായി തോണിക്കടവ് കുന്നിൻമുകളിൽ വാച്ച്ടവറി​െൻറ നിർമാണ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. തോണിക്കടവ് റിസർവോയർ തീരത്തെ അക്കേഷ്യ മരങ്ങൾ മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് ഇറിഗേഷൻ വകുപ്പി​െൻറ അനുമതി ലഭിക്കാനും കാലതാമസം നേരിട്ടിരുന്നു. അപ്രോച്ച്റോഡ്, റെയിൻ ഷെൽട്ടർ, സെക്യൂരിറ്റി കാബിൻ എന്നിവയുടെ പ്രവൃത്തികൾ പൂർത്തിയായിവരുകയാണ്. കേന്ദ്ര ടൂറിസം ഫണ്ടിൽനിന്നുള്ള 12 ലക്ഷം രൂപ ചെലവഴിച്ച് ബോട്ട്ജെട്ടിയും ഇവിടെ നിർമിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ കഫറ്റീരിയ, പാത്ത്വേ, ആംഫി തിയറ്റർ, ചിൽഡ്രൻസ് പാർക്ക് എന്നിവയുടെ പണിയും നടത്തേണ്ടതുണ്ട്. ഇതിനുള്ള എസ്റ്റിമേറ്റ് സമർപ്പിക്കാനുണ്ട്. ഒൗഷധസസ്യ നഴ്സറി നിർമാണം ബാലുശ്ശേരി: കുറുെമ്പായിൽ ദേശസേവ എ.യു.പി സ്കൂളിൽ ഒായിസ്ക ലൗഗ്രീൻ ക്ലബി​െൻറ ആഭിമുഖ്യത്തിൽ നാട്ടുവൈദ്യ ഒൗഷധത്തോട്ടം പദ്ധതിയുടെ ഭാഗമായി ഒൗഷധസസ്യ നഴ്സറി നിർമിച്ചു. വാർഡ് അംഗം കെ.കെ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഫൈസൽ കിനാലൂർ അധ്യക്ഷത വഹിച്ചു. ഷിജി, അഫ്ന ആയിശ, അക്ഷയ്, െഎനിഷ് റോഷൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.