ഗിരീഷ്‌ പുത്തഞ്ചേരി ഗാനാലാപന മത്സരം

ഉള്ള്യേരി: കന്നൂര്‍ ഗവ. യു.പി സ്കൂള്‍ നവതി ആഘോഷത്തി​െൻറ ഭാഗമായി നടത്തുന്ന ഗിരീഷ്‌ പുത്തഞ്ചേരി അനുസ്മരണ ഗാനാലാപന മത്സരം ഇൗമാസം 28ന് രണ്ടു മുതല്‍ നടക്കും. കൊയിലാണ്ടി ഉപജില്ലയിലെയും ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെയും യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കും സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. േഫാൺ: 9446695670, 9497208931. വനിതസംഗമം ഉള്ള്യേരി: കോൺഗ്രസ് മണ്ഡലം സമ്മേളനത്തി​െൻറ ഭാഗമായി നടന്ന വനിതസംഗമം മഹിള കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ് ഫാത്തിമ മദനി ഉദ്ഘാടനം ചെയ്തു. വനജ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. എടാടത്ത് രാഘവന്‍, ടി. ഗണേഷ് ബാബു, സതീഷ്‌ കന്നൂര്‍, ബിജു വേട്ടുവച്ചേരി, എ. സുമ, എന്‍.പി. ഹേമലത, സുജാത നമ്പൂതിരി, ബിന്ദു കോറോത്ത്, കെ.എം. അനൂപ്‌കുമാര്‍, സി.എം. അനീഷ്‌, പ്രശാന്തിനി തോടുവയല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.