അറിഞ്ഞതിലുമപ്പുറം തേടി പുത്തൂർമഠം എ.എം.യു.പി സ്കൂളിൽ തുടക്കമായി

പുത്തൂർമഠം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി തനത് പദ്ധതിയൊരുക്കി പുത്തൂർമഠം എ.എം.യു.പി സ്കൂൾ. സ്കൂളിൽ പഠിക്കുന്ന ഒന്നു മുതൽ ഏഴു വരെ ക്ലാസിലെ കുട്ടികളുടെ വീടുമായി നിരന്തര സമ്പർക്കം പുലർത്തുന്ന 'അറിഞ്ഞതിലുമപ്പുറം തേടി' പദ്ധതിക്കാണ് തുടക്കംകുറിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെംബർ രാജീവ് പെരുമൺപുറ നിർവഹിച്ചു. അംഗീകാരമില്ലാത്ത അൺഎയ്ഡഡ് സ്കൂളിൽനിന്നും പൊതുവിദ്യാലയത്തിലേക്ക് കടന്നുവന്ന സ്കൂളിലെ വിദ്യാർഥികളായ അജ്മലി​െൻറയും ആയിഷ ഹംനയുടെയും വീട്ടിൽവെച്ചാണ് തുടക്കംകുറിച്ചത്. ജില്ല സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ട് മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരുന്നു അജ്മൽ. കുട്ടികളുടെ വീടുമായി നിരന്തര സമ്പർക്കം നടത്തുക വഴി പഠനസാഹചര്യങ്ങളെയും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയും നേരിട്ട് മനസ്സിലാക്കുകയും ആവശ്യമായ പരിഹാരങ്ങൾ നടത്തി അവരുടെ വ്യക്തിത്വ വികാസത്തി​െൻറ പൂർണതക്ക് ഒപ്പം നിൽക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. അറിഞ്ഞതിലുമപ്പുറം പദ്ധതിയുടെ ഭാഗമായി പൊതു വിദ്യാലയത്തി​െൻറ മേന്മകളെ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ പ്രദേശത്തും പ്രത്യേകമായ കോർണർ പി.ടി.എകളും വീട്ടിലൊരു ക്ലാസ് പി.ടി.എ പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെംബർമാരായ എൻ.കെ. ഷരീഫ, സി. നൗഷാദ്, പി.ടി.എ പ്രസിഡൻറ് കെ.പി. മുഹമ്മദ് കുട്ടി, സ്റ്റാഫ് സെക്രട്ടറി കെ. നന്ദകുമാർ, എ. സുരേഷ് എന്നിവർ സംസാരിച്ചു. photo Puthur school പുത്തൂർമഠം എ.എം.യു.പി സ്കൂളിൽ അറിഞ്ഞതിലുമപ്പുറം തേടി പദ്ധതി ബ്ലോക്ക് പഞ്ചായത്ത് അംഗം രാജീവ് പെരുമൺപുറ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.