ഭിക്ഷാടനം, വീടുകൾ കയറിയുള്ള അനധികൃത കച്ചവടം എന്നിവക്കെതിരെ ബോധവത്കരണ വാഹന പ്രചാരണജാഥ നടത്തി

ഭിക്ഷാടനത്തിനെതിരെ വാഹനപ്രചാരണ ജാഥ രാമനാട്ടുകര: ഭിക്ഷാടന മാഫിയക്കെതിരെയും വീടുകളിൽ കയറിയുള്ള അനധികൃത കച്ചവടങ്ങൾക്കെതിരെയും ജനങ്ങളെ ബോധവത്കരിക്കാൻ വി.ആർ കോടമ്പുഴ വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ രാമനാട്ടുകര, ഫറോക്ക് നഗരസഭകളിലെ വിവിധ പ്രദേശങ്ങളിൽ വാഹന പ്രചാരണ ജാഥയും ബോധവത്കരണ ലഘുലേഖ വിതരണവും നടത്തി. കോടമ്പുഴ അങ്ങാടിയിൽ കൗൺസിലർ കള്ളിയിൽ റഫീഖ് വി.ആർ കോടമ്പുഴ അഡ്മിൻ ചാലിൽ തോട്ടുങ്ങൽ ജലീലിന് പതാക നൽകി ഫ്ലാഗ്ഓഫ് ചെയ്തു. മജീദ് അമ്പലംകണ്ടി, അനസ്കോടമ്പുഴ എന്നിവർ സംസാരിച്ചു. വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ച വാഹന പ്രചാരണജാഥയുടെ ഉദ്ഘാടനം രാമനാട്ടുകര ബസ്സ്റ്റാൻഡിന് സമീപം നഗരസഭാധ്യക്ഷൻ വാഴയിൽ ബാലകൃഷ്ണൻ നിർവഹിച്ചു. ഭിക്ഷാടനത്തിനെതിരെ വി.ആർ വാട്സ് ആപ് ഗ്രൂപ്പി​െൻറ പ്രവർത്തനം പ്രശംസനീയമാണെന്നും ഈ മഹത്തായ ദൗത്യത്തിന് നഗരസഭയുടെ പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും ചെയർമാൻ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ചാലിൽ തോട്ടുങ്ങൽ ജലീൽ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ദീൻ സംസാരിച്ചു. കെ.പി. പോക്കർ കുട്ടി സ്വാഗതവും എം.പി. നസീർ നന്ദിയും പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ കെ.പി. പോക്കർ കുട്ടി, കെ.എം. ഫാറൂഖ്, ഹാരിസ് മാനു, മിർഷാദ് കുമ്മാളി, ഒ. ശ്രീനാഥ് എന്നിവർ സംസാരിച്ചു. photo ramanattukara10.jpg വി.ആർ വാട്സ് ആപ് കോടമ്പുഴ ഗ്രൂപ്പി​െൻറ നേതൃത്വത്തിൽ ഭിക്ഷാടന മാഫിയക്കെതിരെ നടത്തിയ വാഹന പ്രചാരണജാഥ രാമനാട്ടുകരയിൽ മുനിസിപ്പൽ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു ramanattukara 20.jpg വി.ആർ കോടമ്പുഴ വാട്സ്ആപ് ഗ്രൂപ് ഭിക്ഷാടന മാഫിയക്കെതിരെ നടത്തുന്ന വാഹന പ്രചാരണജാഥ ഡിവിഷൻ കൗൺസിലർ കള്ളിയിൽ റഫീഖ് ഫ്ലാഗ്ഓഫ് ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.