മൂഴിക്കൽ: തർക്കം പരിഹരിക്കാൻ എത്തിയ പൊതുപ്രവർത്തകനെ മർദിച്ച സംഭവത്തിൽ രണ്ടുപേർ റിമാൻറിൽ. മൂഴിക്കൽ സ്വദേശി സലീം മൂഴിക്കലിനെ (43) തലക്ക് ഇരുമ്പുവടികൊണ്ട് അടിച്ച് പരിക്കേൽപിച്ച കട്ടയാട്ട്പറമ്പിലെ സഹോദരങ്ങളായ ബിജോയ്, ജോയി എന്നിവരെയാണ് റിമാൻഡ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ചേവായൂർ പൊലീസാണ് ഇരുവരെയും അറസ്സറ്റുചെയ്തത്. ബിജോയ്, ജോയി എന്നിവർ അയൽവാസിയായ സുനിയുമായുള്ള തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ ചെന്നതായിരുന്നു സലീം. സംസാരിച്ചുകൊണ്ടിരിക്കെ സഹോദരങ്ങൾ സലീമിെൻറ തലക്ക് അടിക്കുകയായിരുന്നു. തങ്ങളുടെ വാഹനത്തിെൻറ കാറ്റ് ഒഴിക്കുന്നതുമായുള്ള സംഭവത്തെക്കുറിച്ച് ചോദിക്കാൻ സുനിയുടെ വീട്ടിൽ എത്തിയ സഹോദരങ്ങൾ വീടിെൻറ ജനൽച്ചില്ല് തകർത്തതായും പൊലീസിൽ പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.