നാദാപുരം: പുറമേരി കുനിങ്ങാട് റോഡില്‍ ബൈക്കില്‍ മാരകായുധങ്ങളുമായെത്തിയ പത്തോളം വരുന്ന സംഘം ഭീതിപരത്തി. പുറമേരി കുനിങ്ങാട് റോഡില്‍ ശനിയാഴ്ച രാത്രി ഏഴോടെയാണ് കുനിങ്ങാട് ഭാഗത്തുനിന്ന് സംഘമെത്തിയത്. കുഞ്ഞ്യേക്കന്‍ പീടികക്ക് സമീപത്തെ ചില യുവാക്കളെ തേടിയാണത്രേ ഇവരെത്തിയത്. വടിവാളുകള്‍, ഇരുമ്പുദണ്ഡുകള്‍, സൈക്കിള്‍ചെയിന്‍ എന്നിവയുമായെത്തിയ സംഘം സമീപത്തെ പറമ്പില്‍ വോളിബാള്‍ കളിക്കുന്ന യുവാക്കളെ ഭീഷണിപ്പെടുത്തുകയും വോളിബാള്‍ നെറ്റും യുവാവിെൻറ ബൈക്കും തകര്‍ക്കുകയും ചെയ്തു. ഇതിനിടെ, ചില വീടുകളിലും ആയുധങ്ങളുമായി സംഘമെത്തിയതായും പറയുന്നു. നാട്ടുകാര്‍ തടിച്ചുകൂടിയതോടെ ബൈക്കുകളില്‍തന്നെ മടങ്ങുകയും ചെയ്തു. അക്രമികളുടേതെന്ന് കരുതുന്ന കെ.എല്‍ 11 എ.പി 5694 നമ്പര്‍ സ്‌പ്ലെൻഡര്‍ ബൈക്ക് റോഡില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. സ്ഥലത്തെത്തിയ പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്കു മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.