മലയാളസാഹിത്യത്തിൽ കഥയാണ് താരം -^എൻ. പ്രഭാകരൻ

മലയാളസാഹിത്യത്തിൽ കഥയാണ് താരം --എൻ. പ്രഭാകരൻ കക്കട്ടിൽ: മലയാളസാഹിത്യത്തിൽ ഇപ്പോൾ ചെറുകഥയാണ് താരമെന്ന് പ്രശസ്ത കഥാകൃത്ത് എൻ. പ്രഭാകരൻ. അക്ബർ കക്കട്ടിൽ ഗ്രന്ഥാലയം അമ്പലക്കുളങ്ങര സംഘടിപ്പിച്ച സംസ്ഥാനതല ചെറുകഥാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്യാമ്പ് ഡയറക്ടർ ശത്രുഘ്നൻ അധ്യക്ഷത വഹിച്ചു. മൈന ഉമൈബാൻ, വി.എം. ചന്ദ്രൻ, കെ. ബാലൻ, ഡോ. അരുൺലാൽ മൊകേരി, ഡോ. യൂസഫ്, വി. ദിലീപ്, കുഞ്ഞിക്കണ്ണൻ വാണിമേൽ, സജീവൻ മൊകേരി, കണ്ണൻ കരിങ്ങാട്, നാസർ കക്കട്ടിൽ, ഡോ. മിഥുൻ, രാഹുൽ രാജ്, ടി. ജൂബേഷ്, വിപിൻ വട്ടോളി, ടി.പി. സജിത്ത്, എ. മോഹനൻ, ഗോപിദാസ് ആയടത്തിൽ എന്നിവർ സംസാരിച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നിന് ക്യാമ്പ് സമാപനത്തോടനുബന്ധിച്ച് നടക്കുന്ന അക്ബർ കക്കട്ടിൽ അനുസ്മരണസമ്മേളനത്തിൽ ഡോ. ഖദീജാ മുംതാസ്, ശത്രുഘ്നൻ, പി.കെ. പാറക്കടവ് എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.