കക്കാടംപൊയിലിലെ വിവാദ വാട്ടർ തീം പാർക്കിൽ കലക്ടറുടെ പരിശോധന

തിരുവമ്പാടി: കൂടരഞ്ഞി കക്കാടംപൊയിലിലെ പി.വി. അൻവർ എം.എൽ.എയുടെ വിവാദ വാട്ടർ തീം പാർക്കിൽ കലക്ടർ യു.വി.ജോസി​െൻറ നേതൃത്വത്തിൽ പരിശോധന നടത്തി. ശനിയാഴ്ച രാവിലെ ആേറാടെയാണ് പരിശോധനക്കെത്തിയത്. പാർക്കി​െൻറ സുരക്ഷാസൗകര്യങ്ങളുമായി ബന്ധപ്പെട്ട് പരിസ്ഥിതിപ്രവർത്തകർ ഹൈകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് കലക്ടറുടെ സന്ദർശനമെന്നാണ് സൂചന. ദുരന്തനിവാരണ സൗകര്യങ്ങളൊരുക്കുന്നതിൽ വീഴ്ചയുണ്ടായിട്ടും ജില്ല കലക്ടർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. അതീവ രഹസ്യമായെത്തിയ കലക്ടർ പാർക്കിലെ വിവിധ സൗകര്യങ്ങൾ വിശദമായി പരിശോധിച്ചു. പരിശോധന രണ്ട് മണിക്കൂറോളം നീണ്ടു. അടുത്ത് തന്നെ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചുചേർക്കുമെന്നും പരിശോധനയുടെ സമഗ്ര റിപ്പോർട്ട് റവന്യൂമന്ത്രിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും കൈമാറുമെന്നും കലക്ടർ അറിയിച്ചു. വിവാദമുയർന്നശേഷം ആദ്യമായാണ് ജില്ല കലക്ടർ കക്കാടംപൊയിൽ വാട്ടർ തീം പാർക്കിലെത്തുന്നത്. പാരിസ്ഥിതിക ദുർബല പ്രദേശമായ കക്കാടംപൊയിലിൽ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന നിർമാണപ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതിൽ വ്യാപകഅഴിമതിയുണ്ടെന്നാണ് പരിസ്ഥിതിപ്രവർത്തകരുടെ ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.