തൂക്കുമെഷീൻ പ്രവർത്തിക്കുന്ന​ില്ലെന്ന്​

േകാഴിക്കോട്: സിവിൽ സപ്ലൈസി​െൻറ ഗോഡൗണുകളിൽ തുക്കുമെഷീൻ പ്രവർത്തിക്കുന്നില്ലെന്ന് ഒാൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആരോപിച്ചു. തൂക്കിനൽകാതെയാണ് അരി ഇപ്പോഴും നൽകുന്നത്. ഇത് അധികൃതരെ ബോധ്യപ്പെടുത്തിയതും വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയതുമാണ്. ജില്ലയിലെ റേഷൻ വിതരണത്തിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഇൗ മാസം എട്ടിന് കോഴിക്കോട് ടൗൺഹാളിൽ രാവിലെ 10 മുതൽ റേഷൻ കടകൾ അടച്ചിട്ട് ജില്ല കൺവെൻഷൻ നടത്താനും യോഗം തീരുമാനിച്ചു. ജില്ല വർക്കിങ് പ്രസിഡൻറ് കെ. ശേഖരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, കെ.പി. അഷ്റഫ്, പി. അരവിന്ദൻ, എം.എ. നസീർ, പി. പവിത്രൻ, വി.കെ. മുകുന്ദൻ, കെ.പി. ബാബു, എം.വി. മുസ്തഫ, പി. മനോജ്, എം.പി. സുനിൽകുമാർ, സുരേഷ് കറ്റോട്, എ. ഭാസ്കരൻ, പി.വി. പൗലോസ്, പുതുക്കോട് രവി, ടി.എം. അശോകൻ എന്നിവർ സംസാരിച്ചു. ലോക തണ്ണീർത്തട ദിനാചരണം കോഴിക്കോട്: ലോക തണ്ണീർത്തട ദിനാചരണത്തോടനുബന്ധിച്ച് ഇൗ മാസം ഒമ്പതിന് ജല വിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ല്യു.ആർ.ഡി.എം) കോഴിക്കോട് എൽ.പി, യു.പി ഹൈസ്കൂൾ വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ചിത്രരചന (ജലച്ചായം), ക്വിസ് മത്സരവും നടത്തും. പെങ്കടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ ഒമ്പതിന് രാവിലെ 9.30ന് മുമ്പായി സ്കൂളിലെ പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ കത്തുമായി നേരിട്ട് എത്തണം. ഫോൺ: 0495 2351873.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.