തെരുവുനായ്​ നിയന്ത്രണ പദ്ധതി: പഞ്ചായത്ത്, നഗരസഭകളുടെ സഹകരണം ഉറപ്പാക്കും

കോഴിക്കോട്: തെരുവുനായ് നിയന്ത്രണത്തിന് ജില്ല പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന 'കരുണ' പദ്ധതിയിൽ ജില്ലയിലെ മുഴുവൻ പഞ്ചായത്ത്-, നഗരസഭകളുടെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പാക്കാൻ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം തീരുമാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയിൽ ജില്ല പഞ്ചായത്ത് ഹാളിലാണ് യോഗം ചേർന്നത്. മൃഗാശുപത്രികളോടനുബന്ധിച്ച് കൂടുതൽ വന്ധ്യംകരണ കേന്ദ്രങ്ങൾ തുടങ്ങും. തെരുവുനായ് നിയന്ത്രണം പഞ്ചായത്ത്-, നഗരസഭകളുടെ ഉത്തരവാദിത്തമാണെന്നും ഇതി​െൻറ ഏകോപനം മാത്രമാണ് ജില്ല പഞ്ചായത്ത് നിർവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ മുഴുവൻ നായ്ക്കളെയും ഒരു വർഷംകൊണ്ട് വന്ധ്യംകരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുത്ത് പ്രവർത്തിക്കണം. ഓരോ പ്രദേശത്തെയും മൃഗാശുപത്രിയിൽ നിലവിലെ അവസ്ഥയിൽ എ.ബി.സി ശസ്ത്രക്രിയ നടത്താൻ മൃഗസംരക്ഷണ വകുപ്പ് സഹകരിക്കണം. ആശുപത്രിയിൽ ആവശ്യമായ അധിക സൗകര്യങ്ങൾ ജില്ല പഞ്ചായത്ത് ഏർപ്പെടുത്തും. ജില്ല പഞ്ചായത്ത് സെക്രട്ടറി പി.ഡി. ഫിലിപ്, ജില്ല വെറ്ററിനറി മെഡിക്കൽ ഓഫിസർ ഡോ. മോഹൻദാസ്, മൃഗസംരക്ഷണ വകുപ്പ് ഉപഡയറക്ടർ എന്നിവരും വിവിധ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.