മൂഴിക്കൽ: പീസ് സ്കൂൾ വിദ്യാർഥി സംഗമമായ സ്പാർക്ക് സീക്ക് കൊളാബറേഷൻ ഫെസ്റ്റ് അലി മണിക്ഫാൻ ഉദ്ഘാടനം ചെയ്തു. ഇ.ടി. മുഹമ്മദ് ബഷീർ മുഖ്യപ്രഭാഷണം നടത്തി. പരീക്ഷകളിലും പാഠപുസ്തകങ്ങളിലും മാത്രം വിശ്വസിക്കുന്ന പരമ്പരാഗത വിദ്യാഭ്യാസ രീതികളിൽനിന്ന് വ്യത്യസ്തമായി കാലോചിത കഴിവുകൾ വളർത്തുന്നതാവണം പാഠ്യപദ്ധതികളെന്ന് ഇ.ടി. മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു. പത്ത് സ്കൂളുകളിൽനിന്നായി 600ലധികം വിദ്യാർഥികൾ പെങ്കടുത്തു. പീസ് എജുക്കേഷൻ ഫൗണ്ടേഷൻ ചെയർമാൻ വി.കെ. സക്കറിയ അധ്യക്ഷത വഹിച്ചു. കുരുവട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് പി. അപ്പുക്കുട്ടൻ, എം.കെ. സിറാജ്, മുഹമ്മദ് മുസ്തഫ, അൽമിനാർ സൈനുദ്ദീൻ, നൗഫൽ സലാം, സുലൈമാൻ തൃക്കരിപ്പൂർ, ടി.എസ്. സനൽ, വിനയശ്രീ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി എന്നിവർ സംസാരിച്ചു. photo: peace school 22 പീസ് സ്കൂളിെൻറ ആഭിമുഖ്യത്തിൽ നടന്ന സ്പാർക്ക് സീക്ക് കൊളാബറേഷൻ ഫെസ്റ്റിൽ ഇ.ടി. മുഹമ്മദ് ബഷീർ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.