നാദാപുരം: ലോക തണ്ണീർത്തട സംരക്ഷണ ദിനത്തിൽ ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻഡറി സ്കൂൾ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് മുണ്ടത്തോട് തണ്ണീർത്തടം സന്ദർശിച്ച് സംരക്ഷണ പ്രതിജ്ഞയെടുത്തു. സോഷ്യൽ സയൻസ് ക്ലബാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂളിൽ നടന്ന വിവിധ പരിപാടികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പോസ്റ്റർ രചന മത്സരത്തിൽ വിജയിയായ ദയ സുരേഷിന് പി.ടി.എ പ്രസിഡൻറ് അബ്ദുറഹ്മാൻ അവാർഡ് നൽകി. പ്രധാനാധ്യാപകൻ കെ.കെ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. പഴയങ്ങാടി അബ്ദുറഹ്മാൻ, ടി.കെ. ഖാലിദ്, പി. അലി, പി.കെ. സജില, എം.സി. സത്യൻ, എം.പി. ഹസീന, എ.സി. അഷ്കർ എന്നിവർ സംസാരിച്ചു. യു.സി. അബ്ദുൽ വാഹിദ് സ്വാഗതവും കെ.കെ. കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.