അണ്ടർ^11 ചെസ്​ ചാമ്പ്യൻഷിപ്​​

അണ്ടർ-11 ചെസ് ചാമ്പ്യൻഷിപ് കോഴിക്കോട്: പാലക്കാട് നടക്കുന്ന സംസ്ഥാന അണ്ടർ-11 ചെസ് ചാമ്പ്യൻഷിപ്പിലേക്കുള്ള ടീമിനെ ഫെബ്രുവരി നാലിന് ദേശപോഷിണി വായനശാലയിൽ നടക്കുന്ന മത്സരത്തിൽ തിരഞ്ഞെടുക്കുന്നു. 2007 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ച കുട്ടികൾക്ക് പെങ്കടുക്കാം. രാവിലെ 10 മണിക്ക് മുമ്പ് റിപ്പോർട്ട് ചെയ്യണം. ഫോൺ: 8137852288. ടീച്ചേഴ്സ് സ​െൻറർ ജില്ല സമ്മേളനം കോഴിക്കോട്: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സ​െൻററിൽ 34ാമത് ജില്ല സമ്മേളനം തുടങ്ങി. സെമിനാർ കെ.എസ്.ടി.സി മുൻ സംസ്ഥാന പ്രസിഡൻറ് എം.കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ആർ.പി. വിനോദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറുമാരായ വിജയൻ അത്തിക്കോട്, എ.കെ. മുഹമ്മദ് അഷറഫ്, പി.കെ. അബൂബക്കർ, കെ. രാജേഷ്, കെ. മുഹമ്മദ് ഷഫീക്ക്, ഒ.പി. മുഹമ്മദ്, കെ. പ്രേംഭാസി എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.സി. സാലി സ്വാഗതവും ട്രഷറർ കിരൺജിത്ത് നന്ദിയും പറഞ്ഞു. തിക്കോടിയൻ അനുസ്മരണം കോഴിക്കോട്: കാലിക്കറ്റ് ബുക്ക് ക്ലബി​െൻറ ആഭിമുഖ്യത്തിൽ തിക്കോടിയൻ അനുസ്മരണ സമ്മേളനം എ. സജീവൻ ഉദ്ഘാടനം ചെയ്തു. തിക്കോടിയ​െൻറ സഹപ്രവർത്തകനും കവിയുമായ പി.പി. ശ്രീധരനുണ്ണി, കെ.ജി. രഘുനാഥ്, ഡോ. എൻ.എം. സണ്ണി, ഭാസി മലാപ്പറമ്പ്, എം.വി.എം. ഷിയാസ്, ടി.പി. മമ്മു എന്നിവർ സംസാരിച്ചു. തിക്കോടിയ​െൻറ കുടുംബാംഗങ്ങളും ചടങ്ങിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.