ദീർഘദൂര ടാക്സി ഓട്ടം വിളിച്ച് പണം നൽകാതെ മുങ്ങുന്ന യുവാവ് പിടിയിൽ

കോഴിക്കോട്: . അടിവാരം നൂറാംതോട് സ്വദേശി ജിേൻറാ ബാബുവിനെയാണ് (23)നടക്കാവ് പൊലീസ് പിടികൂടിയത്. ഇൻസ്പെക്ടർ ടി.കെ. അഷറഫി​െൻറ നേതൃത്വത്തിൽ എസ്.ഐ പി.കെ. രാഘവനും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരിചയം നടിച്ച് പണവും മൊബൈലും കവർന്ന കേസിലെ അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്. കഴിഞ്ഞ ജനുവരിയിൽ കോട്ടയത്തുനിന്ന് ടാക്സി വിളിച്ച് കോഴിക്കോട് വന്ന് പണം നൽകാതെ മുങ്ങുകയായിരുന്നുവെന്ന ടാക്സി ഡ്രൈവറുടെ പാരാതിയിലാണ് അറസ്റ്റ്. നഗരത്തിലെ സ്വകാര്യആശുപത്രിയിൽ സുഹൃത്തായ ഡോക്ടറുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് കയറി മറ്റൊരു വഴിയിലൂടെ കടന്നുകളയുകയായിരുന്നു. പ്രതിയെ ചോദ്യംചെയ്തതിൽ നിന്ന് മലപ്പുറം, ഇടുക്കി, എറണാകുളം, തൃശൂർ, കോട്ടയം എന്നീ ജില്ലകളിൽ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞു. ജനുവരി ഇരുപതിന് കോഴിക്കോട്ടെ ഒരു ട്രാവൽസിലെ ൈഡ്രവേഴ്സ് റൂമിൽ നിന്ന് 20,000 രൂപ മോഷ്ടിച്ചതും ഇയാളാണെന്ന് സമ്മതിച്ചിട്ടുണ്ട്്. മുമ്പ് അങ്കമാലി സ്വദേശിയുടെ ടാക്സി അങ്കമാലിയിൽനിന്ന് മൂന്നാറിലേക്ക് ഓട്ടം വിളിച്ച് അവിടെ വെച്ച് ടാക്സിയുമായി കടന്നുകളഞ്ഞിരുന്നെന്നും പൊലീസ് പറയുന്നു. മഞ്ചേരിയിൽ നിന്ന് നെടുമ്പാശേരിയിലേക്കും കോട്ടയത്തുനിന്ന് താമരശ്ശേരിയിലേക്കും ടാക്സി വിളിച്ച് പണം നൽകാതെ മുങ്ങിയതിനും ഇയാൾക്കെതിരെ കേസുണ്ട്. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ സമാനമായ കുറ്റകൃത്യങ്ങളിൽ പ്രതിയുടെ പങ്കിനെക്കുറിച്ച് നടക്കാവ് പൊലീസ് അന്വേഷിച്ചുവരുകയാണ്. അന്വേഷണസംഘത്തിൽ എസ്.ഐക്കൊപ്പം എ.എസ്.ഐ അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ടി. ഷബീർ, സിവിൽ പൊലീസ് ഓഫിസർമാരായ കെ. ഹാദിൽ, വിനോദ് കുമാർ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.