'പൊരുത്തം' ഭിന്നശേഷി വിവാഹാലോചനസംഗമം നാളെ

'പൊരുത്തം' ഭിന്നശേഷി വിവാഹാലോചനസംഗമം നാളെ കോഴിക്കോട്: ഐ.എസ്.എം സുവർണ ജൂബിലി പരിപാടികളുടെ ഭാഗമായി എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബിൾഡ്, ഫോക്കസ് ഇന്ത്യ, വെ ടു നിക്കാഹ്.കോം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷിവിഭാഗങ്ങൾക്കുള്ള വിവാഹാലോചനസംഗമം -'പൊരുത്തം ഫാമിലി സമ്മിറ്റ് ഞായറാഴ്ച കോഴിക്കോട് ജെ.ഡി.ടി കൺവെൻഷൻ സ​െൻററിൽ നടക്കും. അന്ധ--ബധിര സഹോദരങ്ങൾ, പാരാപ്ലീജിയ വിഭാഗക്കാർ എന്നിവർ ഉൾപ്പെടെ ആയിരത്തോളം ഭിന്നശേഷിക്കാരും അവരുടെ കുടുംബാംഗങ്ങളും 'പൊരുത്തം' പരിപാടിയിൽ സംബന്ധിക്കും. ഓരോരുത്തർക്കും ഇണങ്ങിയ ഇണകളെ കണ്ടെത്താൻ വിപുലമായ സംവിധാനങ്ങളാണ് സംഗമത്തിൽ ഒരുക്കുന്നത്. അംഗപരിമിതരെ സഹായിക്കാൻ പ്രത്യേക പരിശീലനം സിദ്ധിച്ച 350 വളൻറിയർമാരെ സജ്ജമാക്കിയിട്ടുണ്ട്. വിവാഹാലോചനസംഗമത്തിൽ പങ്കെടുക്കുന്നവർക്കായി പ്രത്യേക കൗൺസലിങ് ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്. നേരേത്ത രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.