സി.എച്ച്​ സെൻറർ ശിലാസ്​ഥാപനം നാളെ

സി.എച്ച് സ​െൻറർ ശിലാസ്ഥാപനം നാളെ കോഴിക്കോട്: എം.വി.ആർ കാൻസർ സ​െൻറർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിനോടനുബന്ധിച്ച് ചാത്തമംമലം പഞ്ചായത്തിലെ ചൂലൂരിൽ രോഗികൾക്ക് അഭയമൊരുക്കാൻ സി.എച്ച് സ​െൻറർ സ്ഥാപിക്കുമെന്ന് പ്രസിഡൻറ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 57.7 െസൻറ് ഭൂമിയിൽ ഏഴു കോടി ചെലവ് പ്രതീക്ഷിക്കുന്ന സ​െൻററി​െൻറ ശിലാസ്ഥാപനം ഇൗ മാസം നാലിന് രാവിലെ 10ന് പാണക്കാട് ഹൈദരലി തങ്ങൾ നിർവഹിക്കും. കീമോതെറപ്പിക്കും റേഡിയേഷനും മറ്റും വരുന്ന രോഗികൾക്ക് താമസിക്കാനും വിശ്രമിക്കാനും ആവശ്യമായ സൗകര്യങ്ങൾ കേന്ദ്രത്തിലുണ്ടാകും. രണ്ടു േബ്ലാക്കുകളിലായി 25 സ്റ്റാൻഡേഡ് റൂമുകൾ, 40 ഡോർമെട്രി, കുട്ടികൾക്ക് 10 മുറികൾ, പ്രാർഥന ഹാൾ, കാൻറീൻ എന്നിവയുണ്ടാകും. 25 സ​െൻറ് ഭൂമിയും അതിൽ നിർമിക്കുന്ന കെട്ടിടവും ചേന്ദമംഗലൂരിലെ ഒരു കുടുംബമാണ് സംഭാവന ചെയ്യുന്നത്. വാർത്തസമ്മേളനത്തിൽ എം.സി. മായിൻഹാജി, കെ.എ. കാദർ മാസ്റ്റർ, എൻ.പി. ഹംസ മാസ്റ്റർ, പി.പി. അബ് ദുറഹ്മാൻ എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.