വെള്ളിമാട്കുന്ന്: ജെ.ഡി.ടി എൻ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സഹപാഠിക്കു നിർമിച്ചു നൽകുന്ന വീടിന് ടച്ച് ചാരിറ്റബ്ൾ ട്രസ്റ്റ് സഹായധനം നൽകി. ചെറുവറ്റയിൽ നിർമിക്കുന്ന 'കൂട്ടുകാരിക്കൊരു കൂടാരം' പദ്ധതിക്ക് ടച്ച് ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ യു. അബ്ദുല്ല ഫണ്ട് കൈമാറി. പീപ്ൾ ഹോം ഫൗണ്ടേഷൻ ഉപഹാരം കൺവീനർ ഇസ്മായിലും കൈമാറി. സ്കൂൾ പ്രിൻസിപ്പൽ ഇ. അബ്ദുൽ കബീർ അധ്യക്ഷത വഹിച്ചു. ടച്ച് മാനേജർ അബ്ദുറഹ്മാൻ, പി.ടി.എ പ്രസിഡൻറ് സിദ്ദീഖ്, വൈസ് പ്രസിഡൻറ് മുസ്തഫ, പ്രോജക്ട് കൺവീനർ ഒ.പി. നസീർ, പീപ്ൾ ഫൗണ്ടേഷൻ കോഒാഡിനേറ്റർ ഇസ്മയിൽ, സ്റ്റാഫ് സെക്രട്ടറി അഭിലാഷ് കുമാർ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസർ കെ. മുഹമ്മദ് നസീഫ് സ്വാഗതവും വളൻറിയർ ആയിശ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.