മാവൂർ: ജി.എം.യു.പി സ്കൂളിന് എസ്.എസ്.എ നിർമിച്ചുനൽകിയ ക്ലാസ് മുറിയുടെ ഉദ്ഘാടനം ജില്ല േപ്രാഗ്രാം ഒാഫിസർ വി. വസീഫ് നിർവഹിച്ചു. 8.5 ലക്ഷം രൂപ ഉപയോഗിച്ചാണ് ക്ലാസ് മുറി നിർമിച്ചത്. രക്ഷാകർതൃ പരിശീലനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ എം. മധു റിപ്പോർട്ട് അവതരിപ്പിച്ചു. എൻ. അബ്ദുറഹിമാൻ മുഖ്യാതിഥിയായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. കവിതാഭായ് സംസാരിച്ചു. ഗ്രാമ പഞ്ചായത്തംഗം സുബൈദ കണ്ണാറ, കെ.സി. അബ്ദുസമദ്, എം. അബ്ദുൽ ഗഫൂർ, ടി.െക. ഷാഹിന, വേണുഗോപാൽ നായർകുഴി എന്നിവർ പെങ്കടുത്തു. േബ്ലാക്ക് പ്രോഗ്രാം ഒാഫിസർ എൻ. അജയകുമാർ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ നാസർ വളപ്പിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.സി. കല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.