തലക്കുളത്തൂർ: കലിയടങ്ങാതെ ഗാന്ധിഘാതകർ എന്ന മുദ്രാവാക്യമുയർത്തി വർഗീയതക്കെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ചു. കോഴിക്കോട് നോർത്ത് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലക്കുളത്തൂരിലെ പുറക്കാട്ടിരിയിൽനിന്നാരംഭിച്ച പരേഡ് പറമ്പത്ത് ബസാറിൽ സമാപിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം സി.പി. മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.കെ. സത്യൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം വി. വസീഫ്, മഹിള അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ. ജമീല, കെ.പി. മമ്മത് കോയ, കെ. സിനി, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ. ജെറീഷ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.