തൈപൂയ്യ ദിനാഘോഷം

കോഴിക്കോട്: തളി മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ 'തൈപ്പൂയ്യ'ദിനത്തിൽ പഞ്ചാമൃത അഭിഷേകം നടത്തി. പുലർച്ച മഹാഗണപതി ഹോമത്തോടെ പൂജകൾ ആരംഭിച്ചു. തുടർന്ന്, രുദ്രാഭിഷേകം, പഞ്ചാമൃത അഭിഷേകം, പഞ്ചാമൃത നിവേദ്യം, നവഗ്രഹ പൂജ, ഷൺമുഖപ്രിയ ചൊവ്വപൂജ, വിശേഷ സുബ്രഹ്മണ്യ കുമാര പൂജ, മഹാ ദീപാരാധന എന്നിവ നടന്നു. പൂജാദി കർമങ്ങൾക്ക് ക്ഷേത്രം പുരോഹിതൻ ബാലസുബ്രഹ്മണ്യ ശർമ മുഖ്യ കാർമികത്വം വഹിച്ചു. ചടങ്ങുകൾക്ക് ക്ഷേത്ര കമ്മിറ്റി ചെയർമാൻ എം.എസ്. നാരായണൻ, ജോയൻറ് സെക്രട്ടറി എം.എസ്. സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.