അമ്പലക്കുളങ്ങര-^വട്ടക്കണ്ടിപ്പാറ റോഡിന് അഞ്ചരക്കോടി

അമ്പലക്കുളങ്ങര--വട്ടക്കണ്ടിപ്പാറ റോഡിന് അഞ്ചരക്കോടി കുറ്റ്യാടി: കുന്നുമ്മൽ, കുറ്റ്യാടി, വേളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അമ്പലക്കുളങ്ങര, നിട്ടൂർ വട്ടക്കണ്ടിപ്പാറ റോഡ് വീതികൂട്ടി പരിഷ്കരിക്കുന്നതിന് അഞ്ചര കോടി. 12 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനാണ് നേരത്തേ തീരുമാനിച്ചതെങ്കിലും റോഡ് കമ്മിറ്റിയുടെ ശ്രമഫലമായി 9.7 മീറ്ററായി ചരുക്കാൻ ധാരണയായി. അഞ്ചര മീറ്റർ വീതിയിൽ റബറൈസ്ഡ് ടാറിങ്, ഇരുവശങ്ങളിലും ഒരു മീറ്റർ വീതിയിൽ നടപ്പാത എന്നിവ പണിയും. നാലേകാൽ കി.മീറ്റർ ദൂരമുള്ള റോഡിൽ അമ്പലക്കുളങ്ങര മുതൽ മൂന്നേമുക്കാൽ കി.മീറ്റർ ദൂരം വീതികൂട്ടാൻ ഉടമകൾ സ്ഥലം വിട്ടുകൊടുക്കാൻ സമ്മതിച്ചതായും ബാക്കിഭാഗം കൂടി വിട്ടുകിട്ടാൻ ശ്രമം തുടരുകയാണെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 15നകം വീതികൂട്ടുന്ന ഭാഗത്തെ മരങ്ങൾ, മതിലുകൾ എന്നിവ നീക്കണമെന്ന് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 18 വർഷം മുമ്പ് എട്ട് മീറ്ററായി വീതികൂട്ടിയ റോഡിലൂടെ രണ്ട് ബസുകൾ ഓടിയിരുന്നു. എന്നാൽ, താഴ്ന്ന ഭാഗങ്ങളിൽ ഉറവകാരണം റോഡ് തകർന്നതിനാൽ ബസ് ഗതാഗതം നിലച്ചു. ഇപ്പോൾ ടാക്സി ജീപ്പുകളാണ് ആശ്രയം. വാർത്ത സമ്മേളനത്തിൽ റോഡ് കമ്മിറ്റി പ്രസിഡൻറ് പി.ടി. വാസു, വാർഡ് മെംബർ ഏരത്ത് ബാലൻ, കെ.ജി. രാധാകൃഷ്ണൻ, കെ.വി. ശ്രീധരൻ, വിലങ്ങോട്ടിൽ ശ്രീധരൻ, കുനിയിൽ അനന്തൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.